കൊ​ട് ഒ​രു കു​തി​ര​പ്പ​വ​ൻ! യു​വ​താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ ഭാ​വി ശോ​ഭ​നം

ഈ ​യൂ​ത്ത​ന്മാ​ർ​ക്ക് കൊ​ട് ഒ​രു കു​തി​ര​പ്പ​വ​ൻ… അ​തെ, ഇം​ഗ്ല​ണ്ടി​ന്‍റെ ബാ​സ്ബോ​ൾ ക്രി​ക്ക​റ്റി​നെ ഇ​ന്ത്യ​ൻ മ​ണ്ണി​ൽ കൊ​ടി​കു​ത്താ​ൻ അ​നു​വ​ദി​ക്കാ​തെ തു​ര​ത്തി​യ യു​വ​താ​ര​ങ്ങ​ളെ എ​ത്ര പ്ര​ശം​സി​ച്ചാ​ലും മ​തി​വ​രി​ല്ല…

വി​രാ​ട് കോ​ഹ്‌​ലി പൂ​ർ​ണ​മാ​യി വി​ട്ടു​നി​ന്ന പ​ര​ന്പ​ര, മു​ൻ​നി​ര ബാ​റ്റ​ർ​മാ​രാ​യ കെ.​എ​ൽ. രാ​ഹു​ലും ശ്രേ​യ​സ് അ​യ്യ​റും പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് മു​ഖം​കാ​ണി​ച്ച് മ​ട​ങ്ങി​യ പ​ര​ന്പ​ര… ഇ​വ​രു​ടെ അ​ഭാ​വ​ത്തി​ലും ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​ഞ്ച് മ​ത്സ​ര ടെ​സ്റ്റ് സീ​രീ​സ് 4-1ന് ​ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.

കാ​തു​കു​ത്തി​യ​വ​ർ ഇ​ല്ലാ​തി​രു​ന്ന​പ്പോ​ൾ ക​ടു​ക്ക​നി​ട്ട​വ​രാ​യി എ​ത്തി​യ യു​വ​താ​ര​ങ്ങ​ളു​ടെ ക​രു​ത്താ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വി​ജ​യം. അ​വ​രെ ന​യി​ക്കാ​ൻ രോ​ഹി​ത് ശ​ർ​മ​യെ​ന്ന ത​ന്ത്ര​ജ്ഞ​നാ​യ ക​പ്പി​ത്താ​നു​ണ്ടാ​യി​രു​ന്നു എ​ന്ന​തും നി​ർ​ണാ​യ​ക​മാ​യി. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ​ൻ ഭാ​വി ശോ​ഭ​ന​മാ​ണെ​ന്ന് തെ​ളി​യി​ച്ച യു​വ​താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ…

ജ​യ്സ്വാ​ൾ (22 വ​യ​സ്)

ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ പ​ര​ന്പ​ര​യ്ക്കു മു​ന്പ് യ​ശ​സ്വി ജ​യ്സ്വാ​ളി​നു​ണ്ടാ​യി​രു​ന്ന​ത് നാ​ല് ടെ​സ്റ്റു​ക​ളു​ടെ മാ​ത്രം പ​രി​ച​യം. നാ​ല് ടെ​സ്റ്റി​ൽ​നി​ന്ന് ഒ​രു സെ​ഞ്ചു​റി​യും ഒ​രു അ​ർ​ധ​സെ​ഞ്ചു​റി​യും ഉ​ൾ​പ്പെ​ടെ 316 റ​ണ്‍​സാ​യി​രു​ന്നു ജ​യ്സ്വാ​ളി​നു​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ, ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​ഞ്ച് മ​ത്സ​ര പ​ര​ന്പ​ര​യി​ലെ ഒ​ന്പ​ത് ഇ​ന്നിം​ഗി​ൽ​നി​ന്ന് 712 റ​ണ്‍​സ് ഈ ​യു​വ ഓ​പ്പ​ണ​ർ അ​ടി​ച്ചെ​ടു​ത്തു, ര​ണ്ട് ഇ​ര​ട്ട​സെ​ഞ്ചു​റി ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. പ​ര​ന്പ​ര​യി​ലെ റ​ണ്‍​വേ​ട്ട​യി​ൽ ഒ​ന്നാ​മ​നും ജ​യ്സ്വാ​ളാ​ണ്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​ന്പ​ര ക​ഴി​ഞ്ഞ​തോ​ടെ ഒ​ന്പ​ത് ടെ​സ്റ്റി​ൽ​നി​ന്ന് 1028 റ​ണ്‍​സി​ലും ജ​യ്സ്വാ​ൾ എ​ത്തി. പ​ര​ന്പ​ര​യു​ടെ താ​ര​മാ​യ​തും ജ​യ്സ്വാ​ൾ​ത​ന്നെ.

ശു​ഭ്മാ​ൻ ഗി​ൽ (24 വ​യ​സ്)

ഇ​ന്ത്യ​ൻ യു​വാ​ക്ക​ളി​ൽ ടെ​സ്റ്റ് പ​രി​ച​യം അ​ല്പ​മെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്ന​ത് ശു​ഭ്മാ​ൻ ഗി​ല്ലി​നാ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​നെ​തി​രേ ഇ​റ​ങ്ങു​ന്പോ​ൽ 20 ടെ​സ്റ്റി​ൽ നി​ന്ന് ര​ണ്ട് സെ​ഞ്ചു​റി​യും നാ​ല് അ​ർ​ധ​സെ​ഞ്ചു​റി​യും ഉ​ൾ​പ്പെ​ടെ 1040 റ​ണ്‍​സാ​യി​രു​ന്നു ഗി​ല്ലി​ന്‍റെ സ​ന്പാ​ദ്യം. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​ഞ്ച് ടെ​സ്റ്റി​ലെ ഒ​ന്പ​ത് ഇ​ന്നിം​ഗ്സി​ൽ​നി​ന്ന് ര​ണ്ട് സെ​ഞ്ചു​റി​യും ര​ണ്ട് അ​ർ​ധ​സെ​ഞ്ചു​റി​യും ഉ​ൾ​പ്പെ​ടെ 452 റ​ണ്‍​സ് ഗി​ൽ നേ​ടി. മൂ​ന്നാം ന​ന്പ​ർ ബാ​റ്റ​ർ സ്ഥാ​നം ഉ​റ​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​യി​രു​ന്നു ഗി​ല്ലി​ന്‍റേ​ത്. പ​ര​ന്പ​ര​യി​ൽ ജ​യ്സ്വാ​ളി​നു പി​ന്നി​ൽ റ​ണ്‍​വേ​ട്ട​യി​ൽ ര​ണ്ടാ​നാ​യി​രു​ന്നു ഗി​ൽ.

സ​ർ​ഫ​റാ​സ് ഖാ​ൻ (26 വ​യ​സ്)

ടെ​സ്റ്റ് അ​ര​ങ്ങേ​റ്റ​ത്തി​നു​ള്ള അ​വ​സ​രം വൈ​കി​യെ​ന്ന അ​ഭി​പ്രാ​യം ന്യാ​യീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു സ​ർ​ഫ​റാ​സ് ഖാ​ന്‍റെ പ്ര​ക​ട​നം. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലെ മി​ന്നും പ്ര​ക​ട​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സ​ർ​ഫ​റാ​സ് മൂ​ന്ന് ടെ​സ്റ്റി​ലെ അ​ഞ്ച് ഇ​ന്നിം​ഗ്സി​ൽ​നി​ന്ന് മൂ​ന്ന് അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ സ​ഹാ​യ​ത്തോ​ടെ 200 റ​ണ്‍​സ് നേ​ടി. മ​ധ്യ​നി​ര​യി​ൽ ഇ​ന്ത്യ​യു​ടെ വി​ശ്വ​സ്ത​നാ​കാ​ൻ ത​നി​ക്കു സാ​ധി​ക്കും എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു സ​ർ​ഫ​റാ​സി​ന്‍റെ അ​നാ​യാ​സ​മാ​യ ഇ​ന്നിം​ഗ്സു​ക​ൾ.

ധ്രു​വ് ജു​റെ​ൽ (23 വ​യ​സ്)

ഋ​ഷ​ഭ് പ​ന്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ ഇ​ന്ത്യ​യു​ടെ വി​ക്ക​റ്റ് കീ​പ്പ​ർ സ്ഥാ​നം ഉ​റ​പ്പി​ക്കാ​നു​ള്ള പ്ര​ക​ട​ന​മാ​ണ് ധ്രു​വ് ജു​റെ​ൽ ന​ട​ത്തി​യ​ത്. മൂ​ന്ന് ടെ​സ്റ്റി​ലെ നാ​ല് ഇ​ന്നിം​ഗ്സി​ൽ നി​ന്ന് ഒ​രു അ​ർ​ധ​സെ​ഞ്ചു​റി ഉ​ൾ​പ്പെ​ടെ 190 റ​ണ്‍​സ് ജു​റെ​ൽ നേ​ടി. റാ​ഞ്ചി ടെ​സ്റ്റി​ൽ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 90ഉം ​ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 39 നോ​ട്ടൗ​ട്ടു​മാ​യി പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച് ആ​യ​തും ജു​റെ​ൽ ആ​യി​രു​ന്നു. ബാ​റ്റ് കൊ​ണ്ടെ​ന്ന​തു​പോ​ലെ വി​ക്ക​റ്റി​നു പി​ന്നി​ലും മി​ക​ച്ച പ്ര​ക​ട​നം ജു​റെ​ൽ കാ​ഴ്ച​വ​ച്ചു. അ​ഞ്ച് ക്യാ​ച്ചും ര​ണ്ട് സ്റ്റം​പിം​ഗും ഈ ​യു​വ താ​രം ന​ട​ത്തി.

ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ (23 വ​യ​സ്)

മു​പ്പ​തു​കാ​ര​നാ​യ ര​ജ​ത് പാ​ട്ടി​ദാ​ർ (മൂ​ന്ന് ടെ​സ്റ്റി​ലെ ആ​റ് ഇ​ന്നിം​ഗ്സി​ൽ​നി​ന്ന് 63 റ​ണ്‍​സ്) തി​ള​ങ്ങാ​തി​രു​ന്ന​തോ​ടെ​യാ​ണ് മ​ല​പ്പു​റം എ​ട​പ്പാ​ളി​ൽ ജ​നി​ച്ച്, ക​ർ​ണാ​ട​ക​യ്ക്കു​വേ​ണ്ടി ആ​ഭ്യ​ന്ത ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന് അ​വ​സ​രം ല​ഭി​ച്ച​ത്. ധ​രം​ശാ​ല​യി​ലെ അ​ഞ്ചാം ടെ​സ്റ്റി​ൽ അ​ര​ങ്ങേ​റി​യ ദേ​വ്ദ​ത്ത് ക​ളി​ച്ച ഏ​ക ഇ​ന്നിം​ഗ്സി​ൽ അ​ർ​ധ​സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലെ ത​ന്‍റെ ക​ഴി​വ് വെ​ളി​പ്പെ​ടു​ത്തു​ന്ന ഇ​ന്നിം​ഗ്സാ​യി​രു​ന്നു 103 പ​ന്ത് നേ​രി​ട്ട് ഒ​രു സി​ക്സും 10 ഫോ​റും ഉ​ൾ​പ്പെ​ടെ ദേ​വ്ദ​ത്ത് നേ​ടി​യ 65 റ​ണ്‍​സ്.

ഇ​രു​പ​ത്തേ​ഴു​കാ​ര​നാ​യ പേ​സ​ർ ആ​കാ​ഷ് ദീ​പാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​നെ​തി​രേ അ​ര​ങ്ങേ​റി​യ മ​റ്റൊ​രു താ​രം. റാ​ഞ്ചി ടെ​സ്റ്റി​ൽ മാ​ത്രം ക​ളി​ച്ച ആ​കാ​ഷ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ചു​രു​ക്ക​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രേ പ​ര​ന്പ​ര നേ​ടാ​ൻ ഇ​ന്ത്യ​യെ സ​ഹാ​യി​ച്ച​ത് യു​വാ​ക്ക​ളു​ടെ ഈ ​പ്ര​ക​ട​നം​ത​ന്നെ​യാ​ണ്. അ​രേ വാ​ഹ്, യു​വ ഇ​ന്ത്യ…

അ​ഞ്ച് അ​ര​ങ്ങേ​റ്റം

ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റി​ൽ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ അ​ര​ങ്ങേ​റ്റ​ക്കാ​ർ ഇ​ല്ലാ​തി​രു​ന്ന​ത്. വി​ശാ​ഖ​പ​ട്ട​ത്ത് ന​ട​ന്ന ര​ണ്ടാം ടെ​സ്റ്റി​ൽ കെ.​എ​ൽ. രാ​ഹു​ലി​നു പ​ക​രം ര​ജ​ത് പാ​ട്ടി​ദാ​ർ അ​ര​ങ്ങേ​റി. രാ​ജ്കോ​ട്ടി​ലെ മൂ​ന്നാം ടെ​സ്റ്റി​ൽ സ​ർ​ഫ​റാ​സ് ഖാ​നും വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​റാ​യ ധ്രു​വ് ജു​റെ​ലും ടെ​സ്റ്റ് ക്യാ​പ് അ​ണി​ഞ്ഞു. റാ​ഞ്ചി ടെ​സ്റ്റി​ൽ പേ​സ​ർ ആ​കാ​ഷ് ദീ​പും ധ​രം​ശാ​ല​യി​ൽ ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും അ​ര​ങ്ങേ​റി. അ​ങ്ങ​നെ അ​ഞ്ച് മ​ത്സ​ര പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ​ക്കാ​യി അ​ര​ങ്ങേ​റി​യ​ത് ആ​കെ അ​ഞ്ച് താ​ര​ങ്ങ​ൾ. അ​ര​ങ്ങേ​റി​യ അ​ഞ്ച് താ​ര​ങ്ങ​ളി​ൽ ര​ജ​ത് പാ​ട്ടി​ദാ​ർ ഒ​ഴി​കെ​യു​ള്ള നാ​ല് പേ​രും ശോ​ഭി​ച്ചു.

സ്പോ​ർ​ട്സ് ലേ​ഖ​ക​ൻ

Related posts

Leave a Comment