ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ. വ്യാഴാഴ്ച പുറത്തുവിട്ട പുതിയ റാങ്കിംഗ് അനുസരിച്ചാണിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളായ ന്യൂസീലൻഡിനെക്കാൾ (120) ഒരു പോയിന്റ് മുന്നിലാണ് ഇന്ത്യ.
ഇംഗ്ലണ്ട്(109) മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഓസ്ട്രേലിയയെ പിന്തുള്ളയാണ് ഇംഗ്ലണ്ട് മൂന്നാമതെത്തിയത്. നാലാമതുള്ള ഓസ്ട്രേലിയയ്ക്ക് 108 പോയിന്റുണ്ട്. മൂന്ന് റേറ്റിംഗ് പോയിന്റ് ഉയര്‍ന്നെങ്കിലും പാക്കിസ്ഥാന്(94) അഞ്ചാം സ്ഥാനത്ത് തുടരുന്നു.
വെസ്റ്റ് ഇൻഡീസ് എട്ടാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് ഉയർന്നു. 2013ന് ശേഷം വിൻഡീസ് നേടുന്ന ഉയര്‍ന്ന സ്ഥാനമാണിത്. ബംഗ്ലാദേശിനെതിരെ 2-0ന്റെ വിജയവും ലങ്കയോട് 0-0ന്റെ സമനിലയും വിൻഡീസിന്റെ മുന്നേറ്റത്തിന് കാരണമായി.
80 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് ഏഴാം സ്ഥാനത്ത്. ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിംഗിലാണ് ടീം. ശ്രീലങ്കയും(78), ബംഗ്ലാദേശും(46), സിംബാബ്വെയുമാണ്(35) എന്നിവർ യഥാക്രമം എട്ടു മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിലുണ്ട്.