ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിരാട് കോഹ്ലിയെ മറികടന്ന് ഇന്ത്യൻ നായകൻ രോഹിത് ശര്‍മ ഒന്നാമത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്ററായി രോഹിത് മാറി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 27 റണ്‍സ് നേടിയതോടെയാണ് താരം കോഹ്ലിയെ മറികടന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 29 മത്സരങ്ങളില്‍ നിന്ന് 48.73 ശരാശരിയിൽ 2242 റണ്‍സ് ആണ് രോഹിത് നേടിയത്. വിരാട് കോഹ്ലി 36 മത്സരങ്ങളില്‍ നിന്ന് 39.21 ശരാശരിയിൽ 2235 റണ്‍സ് ആണ് നേടിയത്.
ചേതശ്വേര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവരാണ് ഇരുവരുടെയും തൊട്ടുപിന്നില്‍. പൂജാര 35 മത്സരങ്ങളില്‍ നിന്ന് 1769 റണ്‍സ് ആണ് നേടിയത്. 29 മത്സരങ്ങളില്‍ നിന്ന് 1589 റണ്‍സ് ആണ് അജിങ്ക്യ രഹാനെയുടെ സമ്പാദ്യം.