ഇനിയും മറക്കല്ലേ… കാറിൽ കുട്ടികളെ മറന്നു പൂട്ടുന്നത് പതിവാകുന്നു; സൂക്ഷിച്ചാൽ ദുഖിക്കേണ്ട

കാറിന്‍റെ കീ ഉള്ളില്‍ ഇരിക്കവെ പുറത്തുനിന്നും ലോക്ക് ആയിപോകുന്ന അബദ്ധങ്ങള്‍ സാധാരണയായി സംഭവിക്കാറുള്ളതാണ്. എന്നാല്‍ ഇവിടെ കാറിനുള്ളില്‍ താക്കോലിനൊപ്പം  കുഞ്ഞും കുടുങ്ങിപ്പോയി. ടെക്‌സസിലാണ് സംഭവം. 

കാറിനുള്ളില്‍ അകപ്പെട്ട്‌പോയ കുഞ്ഞിനെ മറ്റാരുടെയും സഹായമില്ലാതെ തന്നെ കാറിന്‍റെ ചില്ല് പൊട്ടിച്ചാണ് യുവാവ് രക്ഷപ്പെടുത്തിയത്. കാറിന്‍റെ ചില്ല്‌ ചുറ്റിക ഉപയോഗിച്ച് പൊട്ടിച്ച് കുഞ്ഞിനെ പുറത്തെടുക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഈ വീഡിയോ ആദ്യം ടികടോക്കില്‍ വന്നിരുന്നു. പിന്നീട് മറ്റ് സമൂഹമാധ്യമങ്ങളിലുമെത്തി വീഡിയോ വൈറലായി. രക്ഷാപ്രവര്‍ത്തനത്തിന് സഹായത്തിനായി ലോക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. എന്നാൽ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല.

കഴിഞ്ഞ ദിവസം ഇന്ത്യയിലും സമാനമായൊരു സംഭവം നടന്നിരുന്നു. പഞ്ചാബിലെ ലുധിയാനയില്‍ മൂന്നുവയസുകാരന്‍ കാറില്‍ കുടുങ്ങി. തുടര്‍ന്ന് ടയര്‍ റിപ്പയര്‍ മെക്കാനിക്കിന്‍റെ സഹായത്തോടെ കാറിന്‍റെ ഗ്ലാസ് പൊട്ടിച്ച് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.

Related posts

Leave a Comment