ഹൂസ്റ്റണ്‍: കനത്ത മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് കാഴ്ച മറഞ്ഞുണ്ടായ അപകടത്തില്‍ ആറ് പേര് മരിച്ചു. 65 പേര്‍ക്ക് പരിക്ക്. അമേരിക്കയിലെ ടെക്സസിലുള്ള അന്തര്‍സംസ്ഥാന പാതയിലാണ് 130ലധികം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
കാറുകളും ട്രക്കുകളും പരസ്പരം കൂട്ടിയിടിച്ച് തകര്‍ന്ന അവസ്ഥയിലാണ്. നിരവധിയാളുകള്‍ വാഹനങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്.
ഇവരെ പുറത്തെത്തിക്കാന്‍ ഹൈഡ്രോളിക് റെസ്ക്യു ഉപകരണങ്ങളുടെ സഹായം ആവശ്യമായി വേണ്ടി വരുമെന്ന് ഫോര്‍ത്ത് വര്‍ത്ത് ഫയര്‍ ചീഫ് ജിം ഡേവിസ് പറഞ്ഞു.
ആശുപത്രിയിലേക്കും മറ്റും ജോലിക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. പോലീസും കുടുങ്ങി. ടെക്സാസിയില് മാത്രം 30ഓളം അപകടങ്ങള്‍ സംഭവിച്ചു.
മഞ്ഞും മഞ്ഞ് വീഴചയെയും തുടര്‍ന്ന് ചില വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ വൈകി. കെന്റക്കിയില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
റോഡുകളും വൈദ്യുതി ലൈനുകളും തകര്‍ന്ന അവസ്ഥയിലാണ്. തെക്കന്‍ ഇന്ത്യാനയില്‍ സ്കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിട്ടു.