മലയാളസിനിമയിലെ എക്കാലത്തേയും മികച്ച വില്ലനാണ് ടിജി രവി. അധോലോക വില്ലന്‍ മുതല്‍ സാധാരണക്കാരായ വില്ലനെ വരെ അവതരിപ്പിച്ച് കൈയടി നേടിയിട്ടുണ്ട് അദ്ദേഹം.
ടി.ജി. രവിക്കൊപ്പം സിനിമയിലെത്തിയവരില്‍ പലരും ഇന്ന് വിശ്രമ ജീവിതത്തിലേക്ക് കടന്നെങ്കിലും ടി.ജി. രവി ഇപ്പോഴും പ്രേക്ഷകരെ അതിശയിപ്പിക്കുന്ന കഥാപാത്രങ്ങളായി ഇടയ്ക്കു വന്നു കൊണ്ടിരിക്കുന്നു.
ഏറ്റവും ഒടുവിലായി അദ്ദേഹം അഭിനയിച്ചത് മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിലായിരുന്നു. ഉത്തരായനം ആയിരുന്നു ആദ്യ സിനിമ.
ആ സിനിമ പുറത്തിറങ്ങിയ ശേഷവും എന്നെ ആരും നടനായി അംഗീകരിക്കുകയോ സിനിമകളിലേക്ക് വിളിക്കുകയോ ചെയ്തിരുന്നില്ലെന്ന് ഒരു മാധ്യമത്തിലെഴുതിയ അനുഭവക്കുറിപ്പില്‍ ടി.ജി രവി പറഞ്ഞു.
വീണ്ടും അഭിനയിക്കണമെന്ന വാശിയുണ്ടായിരുന്നുവെങ്കിലും അവസരങ്ങള്‍ വന്നില്ല. അങ്ങനെ ഒടുവില്‍ ഞാനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു സിനിമയെടുത്തു.
എന്നാല്‍ മാര്‍ക്കറ്റിംഗ് പ്രശ്നങ്ങള്‍ കാരണം ആ സിനിമ സാമ്പത്തികമായിയി പരാജയപ്പെട്ടു. തുടര്‍ന്നും അവസരങ്ങള്‍ വരാതായി.
ഇതോടെ ഒരു സിനിമ കൂടി നിര്‍മിച്ചു. ചോര ചുവന്ന ചോര എന്നായിരുന്നു സിനിമയുടെ പേര്. ഹിറ്റായില്ലെങ്കിലും മുടക്കിയ പണം തിരികെ ലഭിച്ചു.
അതോടെ ചെറിയ സിനിമകള്‍ ചെയ്തിട്ട് കാര്യമില്ലെന്ന് തോന്നി. അങ്ങനെ അന്നത്തെ ഹിറ്റ് സംവിധായകനായ പി.ജി. വിശ്വംഭരനെ കാണാന്‍ പോയി.
സുകുമാരന്‍, ജയന്, ശ്രീവിദ്യ, പപ്പു തുടങ്ങിയ അന്നത്തെ വന്‍ താരനിര തന്നെ അണിനിരന്ന ചിത്രത്തില്‍ വില്ലനായി അഭിനയിക്കാനുള്ള അവസരം ലഭിച്ചു.
ആ ചിത്രം വലിയ വിജയമായി മാറി. അക്കാലത്തൊരിക്കല്‍ ഞാന്‍ അഭിനയിച്ച ഒരു സിനിമ ചില ബിറ്റുകള്‍ ചേര്‍ത്ത് കുന്നംകുളത്തെ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചു.
ഞാന്‍ അഭിനയിക്കാത്ത ചില സീനുകളാണ് കൂട്ടിച്ചേര്‍ത്തത്. ബെഡ്റൂം സീനിനന്റെ തുടര്‍ച്ചയായാണ് കൂട്ടിച്ചേര്‍ക്കലുകള്‍.
അപ്പോള്‍ത്തന്നെ ഞാന്‍ ഇടപെട്ട് ആ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവപ്പിച്ചു. പിന്നീടാണറിഞ്ഞത്, ഇതു സംവിധായകന് ചെയ്ത പണിയാണതെന്ന്.
കുറെനാള്‍ കഴിഞ്ഞ് ആ സംവിധായകനെ പ്രസാദ് സ്റ്റുഡിയോയില്‍ വച്ചു കണ്ടു. ഞാനയാളെ സ്റ്റുഡിയോയുടെ അരികിലേക്ക് കൊണ്ടുപോയി.
നീ ബെഡ്റൂം സീനുകള്‍ കൂട്ടിച്ചേര്‍ക്കും. അല്ലെടാ…, എന്നു ചോദിച്ചുകൊണ്ട് ചെകിട്ടത്ത് ഒന്നു പൊട്ടിച്ചു. അവന് ചെയ്ത തെറ്റ് മനസിലായിക്കാണും- ടി.ജി. രവി പറഞ്ഞു.
-പിജി