മലയാള സിനിമയിലെ വില്ലനെന്നു പറഞ്ഞാൽ ഒരു കാലത്തു ടി.ജി. രവിയായിരുന്നു. സ്ഥിരമായി വില്ലന്‍ റോളുകള്‍ ചെയ്തുകൊണ്ടാണ് ടിജി രവി ശ്രദ്ധേയനാവുന്നത്. ബലാത്സംഗവും സ്ത്രീകളെ ഉപദ്രവിക്കുന്നതുമായ കഥാപാത്രങ്ങളായിരുന്നു നടന് കൂടുതലായി ചെയ്തിട്ടുള്ളത്.
സ്ക്രീനില്‍ താനഭിനയിക്കുന്നതു കണ്ടാല്‍ ഭാര്യയ്ക്കു യാതൊരു കുഴപ്പവുമില്ലായിരുന്നു എന്നാണ് ടി.ജി. രവി പറയുന്നത്. എന്നാല്‍ ഒരിക്കല്‍ തന്റെ ഭാര്യയ്ക്കു കരയേണ്ട സാഹചര്യമുണ്ടായി.അതിന് വഴിയൊരുക്കിയ സംവിധായകനെ മാറ്റി നിര്‍ത്തിയിട്ട് തല്ലിയിട്ടുണ്ടെന്നു പറയുകയാണ് താരം. സ്ത്രീകളെ ഉപദ്രവിക്കുന്ന കഥാപാത്രങ്ങളാണ് ഞാന്‍ സിനിമയില്‍ അഭിനയിച്ചതില്‍ കൂടുതലും.
ഇക്കാര്യം ചൂണ്ടി കാണിച്ച് എന്റെ ഭാര്യയ്ക്ക് വിഷമം ഉണ്ടാക്കാന്‍ വേണ്ടി പലരും ശ്രമിച്ചു നോക്കിയിട്ടുണ്ട്. വേണ്ടപ്പെട്ടവരായിട്ടുള്ള ആളുകളൊക്കെ ഭാര്യയോടു ചോദ്യങ്ങളുമായി വരും. ഇതൊന്നും കണ്ടിട്ട് കുട്ടിക്കു വിഷമം തോന്നുന്നില്ലേ എന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍ അതൊന്നും തങ്ങളെ ബാധിച്ചിരുന്നില്ലെന്നാണ് നടന് പറയുന്നത്.
സഹോദരഭാര്യയുടെ അനിയത്തിയായത് കൊണ്ട് പ്രണയവിവാഹം നടത്തിയതില്‍ കാര്യമായ പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. മാത്രമല്ല ഭാര്യക്ക് എന്നെ അറിയാമായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് സിനിമ കാണാന്‍ പോവാറുണ്ട്.
ഞാന്‍ അഭിനയിച്ച സിനിമകളും കാണുമായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ രണ്ടുപേരും കൂടി തിയേറ്ററില്‍ സിനിമ കാണാന്‍ പോയി. അതില്‍ ഞാനഭിനയിച്ച ഒരു കിടപ്പറ രംഗമുണ്ട്. ഞാന്‍ അഭിനയിക്കുമ്പോള്‍ ചെറിയൊരു സീനാണത്.
അതില്‍ ഡീറ്റെയിലായിട്ട് ഒന്നും ഉണ്ടായിരുന്നില്ല. ആ സീനില്‍ നിന്ന് പെട്ടെന്ന് മറ്റൊന്നിലേക്ക് പോവുകയാണുണ്ടായത്. പക്ഷേ സിനിമ തിയേറ്ററില്‍ വന്നപ്പോള്‍ അതൊരു മുഴുനീള കിടപ്പറ രംഗമായി. ഞാന്‍ അഭിനയിക്കാത്തതൊക്കെ അതിലുണ്ടായിരുന്നു.
അന്നാണ് ഞാന്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് ആദ്യമായി എന്റെ ഭാര്യ കരഞ്ഞുപോയത്. അതെനിക്ക് സങ്കടമായി. വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് ഞങ്ങള്‍ ഇറങ്ങിപ്പോന്നു. വല്ലാതെ അതു വേദനിപ്പിച്ചു. ഞാനല്ലെന്ന ബോധ്യം അവര്‍ക്കുണ്ട്. പക്ഷേ പബ്ലിക്കിനു മുന്നില്‍ വരുന്നതും എല്ലവരും കാണുന്നതു കൊണ്ടും അവര്‍ക്കു വലിയ പ്രയാസമുണ്ടായി. ഒരു വൈരാഗ്യമായി തന്നെ അതെന്റെ മനസില്‍ കിടക്കുന്നുണ്ട്.
ഒരിക്കല്‍ മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയില്‍ വച്ച് ഞാന്‍ ഈ സിനിമയുടെ സംവിധായകനെ കണ്ടുമുട്ടി. സിനിമ എങ്ങനെ ഓടി എന്നൊക്കെ കാര്യങ്ങള്‍ ചോദിച്ച് അയാളെ ഒരു മൂലയിലേക്കു കൂട്ടിക്കൊണ്ടുപോയി. എന്നിട്ട് ഒരു അടി കൊടുത്തു. ആരും അറിയണ്ട. അറിഞ്ഞാല്‍ എനിക്കല്ല, നിനക്കാണ് ദോഷം. കാര്യം എന്താണെന്ന് മനസിലായിട്ടുണ്ടാവില്ലേയുന്നും ചോദിച്ചു എന്ന് ടി.ജി. രവി പറഞ്ഞു.