പെരുമ്പാവൂർ: കെപിസിസി പ്രസിഡന്റ് സ്ഥാനം വഹിക്കാൻ താത്പര്യം പ്രകടിപ്പിച്ചു മുൻ മന്ത്രി ടി.എച്ച്. മുസ്തഫ. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ. മുരളീധരനും താത്പര്യമില്ലെന്നു പറഞ്ഞതിനാലാണു പ്രസിഡന്റ് സ്ഥാനമേറ്റെടുക്കാൻ താൻ താൽപര്യം പ്രകടിപ്പിക്കുന്നതെന്നു മുസ്തഫ പറഞ്ഞു.
കോണ്‍ഗ്രസ് അടുത്ത തെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരാൻ ജനങ്ങൾക്കിടയിലേക്കിറങ്ങി പ്രവർത്തിക്കണം. തനിക്ക് എന്ത് നേടാമെന്നല്ല മറിച്ച് ജനങ്ങൾക്കെന്തു സേവനം ചെയ്യാൻ കഴിയുമെന്നാണ് ഒരോ കോണ്‍ഗ്രസുകാരനും ചിന്തിക്കേണ്ടത്. കെപിസിസിയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് ഇതിനെല്ലാം ചുക്കാൻ പിടിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മുസ്തഫ പറഞ്ഞു.