ഈ ​അ​സം​ബ​ന്ധം നി​ര്‍​ത്ത​ണം: വാ​ക്കു​ക​ള്‍ ക​ടു​പ്പി​ച്ച് ത​ബു

ത​ന്‍റെ പേ​രി​ല്‍ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച് ബോ​ളി​വു​ഡ് ന​ടി ത​ബു. ചി​ല പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജു​ക​ളി​ലും വി​വാ​ഹം വേ​ണ്ട, കി​ട​ക്ക​യി​ൽ ഒ​രു പു​രു​ഷ​നെ മാ​ത്രം മ​തിയെ​ന്നു ന​ടി പ​റ​ഞ്ഞു എ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് തബു ത​ന്‍റെ ടീം ​മു​ഖേ​ന ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. അ​ഭി​മു​ഖ​ങ്ങ​ളി​ലോ പൊ​തു​വേ​ദി​ക​ളി​ലോ താ​ൻ ഒ​രി​ക്ക​ലും ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ന​ടി ത​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​രം അ​സം​ബ​ന്ധം നി​ര്‍​ത്ത​ണം! ത​ബു​വി​ന്‍റേതെ​ന്ന രീ​തി​യി​ല്‍ ചി​ല മാ​ന്യ​മ​ല്ലാ​ത്ത പ്ര​സ്താ​വ​ന​ക​ൾ നി​ര​വ​ധി വെ​ബ്‌​സൈ​റ്റു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ ഹാ​ൻ​ഡി​ലു​ക​ളും കാ​ണ​പ്പെ​ടു​ന്നു​ണ്ട്. അ​വ​ൾ ഒ​രി​ക്ക​ലും ഇ​ത്ത​ര​ത്തി​ല്‍ പ​രാ​മ​ർ​ശം ന​ട​ത്തി​യി​ട്ടി​ല്ല. പ്രേ​ക്ഷ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ത് ധാ​ർ​മി​ക​ത​യു​ടെ ഗു​രു​ത​ര​മാ​യ ലം​ഘ​ന​മാ​ണ് ഇ​ത്. ഈ ​വെ​ബ്‌​സൈ​റ്റു​ക​ൾ ന​ടി​യു​ടെ പേ​രി​ലു​ള്ള കെ​ട്ടി​ച്ച​മ​ച്ച ഈ ​വാ​ര്‍​ത്ത​ക​ള്‍ ഉ​ട​ന​ടി നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ല്‍ നി​യ​മ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രും- ത​ബു​വി​ന്‍റെ മാ​നേ​ജ്‌​മെ​ന്‍റ് ടീം ​വ്യ​ക്ത​മാ​ക്കി.

അ​ക്ഷ​യ് കു​മാ​റി​നൊ​പ്പ​മു​ള്ള ഭൂ​ത് ബം​ഗ്ല​യു​ടെ ഷൂ​ട്ടിം​ഗ് തി​ര​ക്കി​ലാ​ണ് ത​ബു ഇ​പ്പോ​ള്‍. പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ പ​രേ​ഷ് റാ​വ​ലും ചി​ത്ര​ത്തി​ലു​ണ്ട്. 25 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​ക്ഷ​യ് കു​മാ​റും ത​ബു​വും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ഹേ​രാ ഫേ​രി​യി​ലാ​ണ് അ​വ​സാ​നം ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ച​ത്.

Related posts

Leave a Comment