തച്ചന്പാറ : തച്ചന്പാറ പഞ്ചായത്തിലെ തെക്കുപുറത്ത് പ്രവർത്തിക്കുന്ന വാളന്പാറ കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാർ രംഗത്ത്. ക്വാറി സമീപത്തുള്ള വീടുകൾക്കു ഭീഷണി ആകുന്നുവെന്നാണ് പരാതി. ക്വാറിയിൽ കല്ല് പൊട്ടിക്കുന്നതിന്റെ പ്രകന്പനം കൊണ്ട് സപീപത്തെ നിരവധി വീടുകളിൽ വിള്ളൽ വന്ന അവസ്ഥയാണ്.
കോറിയിൽ നിന്നുള്ള വെടിമരുന്നിന്റെ മണവും പൊടിയും കുട്ടികൾ അടക്കം ഉള്ളവർക്കു രോഗം ഉണ്ടാക്കുന്നു. വർഷങ്ങളായി യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്ന കോറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമീപവാസികൾ അധികൃതർക്ക് പരാതി നൽകി. ക്വാറി അടച്ചു പൂട്ടുന്നതിനു ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാനും പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു.