പച്ചപ്പ് നിലനിർത്താനും കുടിവെള്ളത്തിനുമായി മം​ഗ​ലം പാ​ല​ത്തി​ന് താ​ഴെ തൊ​ഴി​ലു​റ​പ്പി​ല്‍ താ​ത്കാ​ലി​ക ത​ട​യ​ണ നി​ര്‍​മാ​ണം

വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം പാ​ല​ത്തി​നു​താ​ഴെ മൂ​ച്ചി​തൊ​ടി ഭാ​ഗ​ത്ത് പു​ഴ​ക്ക് കു​റു​കെ താ​ത്കാ​ലി​ക ത​ട​യ​ണ നി​ര്‍​മി​ച്ചു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ഒ​രു​മാ​സ​ത്തോ​ളം നീ​ണ്ട പ്ര​വൃ​ത്തി​യി​ലൂ​ടെ ത​ട​യ​ണ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

പു​ഴ​യോ​ര​ത്തെ പ​ച്ച​തു​രു​ത്ത് ന​ന​ക്കു​ന്ന​തി​നൊ​പ്പം പ്ര​ദേ​ശ​ത്തെ ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യാ​ണ് ത​ട​യ​ണ നി​ര്‍​മാ​ണ​മെ​ന്ന് ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ കി​ഴ​ക്ക​ഞ്ചേ​രി ഡി​വി​ഷ​ന്‍ ആ​ര്‍​പി​കെ.​എം.​രാ​ജു പ​റ​ഞ്ഞു.

പ​ച്ച​തു​രു​ത്തു​ക​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ള്ളു​വേ​ലി കെ​ട്ടി സം​ര​ക്ഷി​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ കെ​ട്ടി​യ വേ​ലി സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment