പലപ്പോഴും വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതിനെ പഴിക്കുന്നവരെയാണ് ചുറ്റും കാണാനാവുക. എന്നാല്‍ മനസ്സുണ്ടെങ്കില്‍ അത് വിധിയെന്ന് പറയാതെ വീണ്ടും പഠിച്ച് മുന്നേറാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് എത്യോപ്യയിലെ തടേസെ ഗിച്ചിലെ എന്ന 69 കാരന്. പതിനൊന്നു മക്കളുടെ പിതാവ് കൂടിയാണ് ഇദ്ദേഹം.
മാതാപിതാക്കളുടെ മരണം നിമിത്തം തന്റെ പഠനം സ്കൂള്‍ സമയത്തെ നിര്‍ത്തേണ്ടി വന്നയാളാണ് തടേസെ.കര്‍ഷകനായ ഇദ്ദേഹം കാര്ഷികവൃത്തിയില്ലാത്ത സമയത്ത് ഒരു കഫേയില്‍ ജോലി നോക്കുകയും ചെയ്തിരുന്നു.
10 വര്‍ഷം മുമ്പാണ് വിദ്യാഭ്യാസം പുനരാരംഭിക്കണമെന്ന മോഹം അദ്ദേഹത്തിനുണ്ടാകുന്നത്. അതിനായി അദ്ദേഹം ഇറങ്ങിത്തിരിക്കുകയും ചെയ്തു.
നിലവില്‍ എത്യോപ്യയിലുള്ള ജിമ്മാ യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായി ചേര്‍ന്നിരിക്കുകയാണ് തടേസെ.
69ാം വയസില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ചേര്‍ന്ന തടേസയെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങള്‍ വഴി നിരവധിപേരാണ് മുന്നോട്ട് വന്നിരിക്കുന്നത്.