തടി കൂടിയാൽ ലോറിയും മറിയും! നെല്ലിമുകള്‍ സംസ്ഥാന പാതയില്‍ തടി ലോറി അപകടത്തില്‍പ്പെട്ടു; അമിതഭാരം കയറ്റിയതാണ് ലോറി നിയന്ത്രണം വിടാന്‍ കാരണമെന്നു ഫയര്‍ഫോഴ്‌സ്

അ​​ടൂ​​ർ: നെ​​ല്ലി​​മു​​ക​​ൾ സം​​സ്ഥാ​​ന പാ​​ത​​യി​​ൽ ത​​ടി ലോ​​റി അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​തി​​നേ​ത്തു​​ട​​ർ​​ന്ന് അ​​ഞ്ച് മ​​ണി​​ക്കൂ​​ർ ഗ​​താ​​ഗ​​തം സ്തം​​ഭി​​ച്ചു. അ​​ടൂ​​ർ – ശാ​​സ്താം​​കോ​​ട്ട സം​​സ്ഥാ​​ന പാ​​ത​​യി​​ൽ നെ​​ല്ലി​​മു​​ക​​ൾ ജം​​ഗ്ഷ​​നി​​ൽ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മൂ​​ന്നി​​നാ​​ണ് ലോ​​റി അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ട്ട​​ത്.

നെ​​ല്ലി​​മു​​ക​​ൾ പാ​​ല​​ത്തി​​നു സ​​മി​​പ മു​​ള്ള വെ​​ള്ളി​​ശേ​​രി പു​​ര​​യി​​ട​​ത്തി​​ൽ​നി​​ന്നു കൊ​​ല്ല​​ത്തേ​​ക്ക് കൂ​​റ്റ​​ൻ ത​​ടി​​ക​​ൾ കൊ​​ണ്ടു പോ​​ക​​വേ നെ​​ല്ലി​​മു​​ക​​ൾ ജം​​ഗ്ഷ​​നി​​ൽ ലോ​​റി​​യു​​ടെ മു​​ൻ​​ഭാ​​ഗം ഉ​​യ​​ർ​​ന്നു ത​​ടി​​ക​​ൾ സ​​മീ​​പ​​ത്തെ പോ​​സ്റ്റി​​ൽ കു​​രു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

അ​​ടൂ​​രി​​ൽ​നി​​ന്നു അ​​ഗ്നി​​ശ​​മ​​ന സേ​​ന എ​​ത്തി നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് മു​​ൻ​​വ​​ശം ഉ​​യ​​ർ​​ന്ന ലോ​​റി താ​​ഴെ​​യി​​റ​​ക്കി​​യ​​ത്. അ​​മി​​ത​​ഭാ​​രം ക​​യ​​റ്റി​​യതാ​​ണ് ലോ​​റി നി​​യ​​ന്ത്ര​​ണം വി​​ടാ​​ൻ കാ​​ര​​ണ​​മാ​​യ​​തെ​​ന്നു ഫ​​യ​​ർ​​ഫോ​​ഴ്സ് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

Related posts