കരുവാരക്കുണ്ട്: മലയോര മേഖലകളിൽ അപകടകരമാംവിധം ലോറികളിൽ മരങ്ങൾ കയറ്റി പോകുന്നത് പതിവാ കുന്നു. വൈകുന്നേരങ്ങളിൽ അപകടഭീഷണിയുയർത്തി ലോഡു കയറ്റി സംസ്ഥാന പാതകളിലൂടെ നീങ്ങുന്ന വാഹനങ്ങൾ വഴിയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും ഭീഷണിയാണ്. അമിതഭാരത്തേ തുടർന്ന് വാഹനങ്ങൾ തകലാറിലാകുന്നതും നിത്യസംഭവമാണ്.
തകരാറിലായ വാഹനങ്ങൾ നടുറോഡിൽ പാർക്ക് ചെയ്യേണ്ടി വരുന്നത് മറ്റ് വാഹനങ്ങൾക്ക് ഭീഷണിയാകാറുണ്ട്. രാത്രിയിൽ പോകുന്ന വാഹനങ്ങൾ വൈദ്യുതി കേബിളുകൾ തകർക്കുന്നതായും പരാതിയുണ്ട്. ഒരു ലോറിയിൽ പത്ത് ടണ്‍ ഭാരം കയറ്റാമെന്നാണ് നിയമം.
എന്നാൽ മുപ്പതു ടണ്ണിലധികം ഭാരം വഹിച്ചാണ് ലോറികൾ സർവീസ് നടത്തി വരുന്നത്. നിയമ ലംഘനം നടത്തി വരുന്നത് അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.