ന്യൂഡൽഹി: പന്തീരങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്.
കേസിലെ മറ്റൊരു പ്രതിയായ അലന് ഷുഹൈബിന്റെ ജാമ്യം കോടതി ശരിവെക്കുകയും ചെയ്തു. അലൻ ഷുഹൈബിന്റെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന എൻഐഎ ആവശ്യം കോടതി തള്ളുകയായിരുന്നു.
നേരത്തെ എൻഐഎ കോടതി രണ്ടു പേര്‍ക്കും ജാമ്യം അനുവദിച്ചിരുന്നെങ്കിലും താഹ ഫസലിന്റെ ജാമ്യം പിന്നീട് റദ്ദാക്കിയിരുന്നു. ഇതേ തുടർന്ന് ഒരാള്‍ക്ക് ജാമ്യം നിഷേധിച്ചതിനെതിരെ സുപ്രീം കോടതി നിലപാടെടുക്കുകയായിരുന്നു.
2019 നവംബര്‍ ഒന്നിനാണ് വിദ്യാര്‍ഥികളായ താഹ ഫസലിനെയും അലന് ഷുഹൈബിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്.