യു​എ​പി​എ രാ​ഷ്‌​ട്രീ​യ നേ​ട്ട​ത്തി​ന് ബി​ജെ​പി, വി​മ​ര്‍​ശ​നം ‘അ​തി​ര്’ ക​ട​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ച്ച് സി​പി​എം

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: മാ​വോ​വാ​ദി ബ​ന്ധ​മാ​രോ​പി​ച്ച് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ പി​ടി​യി​ലാ​യ സം​ഭ​വം രാ​ഷ്‌​ട്രീ​യ നേ​ട്ട​മാ​ക്കാ​ന്‍ ബി​ജെ​പി. യു​എ​പി​എ ചു​മ​ത്തി​യ​തി​നെ​തി​രേ സി​പി​എം ഒ​ന്ന​ട​ങ്കം രം​ഗ​ത്തു​വ​ന്ന​തോ​ടെ ഇ​ത് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ​യു​ള്ള നീ​ക്ക​മാ​യി ഉ​യ​ര്‍​ത്തി​ക്കാ​ട്ടാ​നാ​ണ് ബി​ജെ​പി ശ്ര​മം. കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​നും കെ.​സു​രേ​ന്ദ്ര​നും ഉ​ള്‍​പ്പെ​ടെ​യു​ള​ള നേ​താ​ക്ക​ള്‍ സി​പി​എം നി​ല​പാ​ടി​നെ​തി​രേ രം​ഗ​ത്തെ​ത്തി​ക​ഴി​ഞ്ഞു.

കേ​ര​ള പോ​ലീ​സ് യു​എ​പി​എ ചു​മ​ത്തി​യ​തി​നെ ബി​ജെ​പി ന്യാ​യീ​ക​രി​ക്കു​മ്പോ​ള്‍ എ​തി​ര്‍​ക്കേ​ണ്ട സ്ഥി​തി​വി​ശേ​ഷ​മാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന സി​പി​എ​മ്മി​നു​ള്ള​ത്. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തു​മ്പോ​ഴും മു​ഖ്യ​മ​ന്ത്രി​യെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള നി​ല​പാ​ടാ​ണ് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ്വീ​ക​രി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ തെ​റ്റു​തി​രു​ത്തു​മെ​ന്നാ​ണ് അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സം ശ​ക്ത​മാ​യി യു​എ​പി​എ ചു​മ​ത്തി​യ​തി​നെ എ​തി​ര്‍​ത്ത സി​പി​എം ജി​ല്ലാ​സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്‍ ഇ​ന്ന​ലെ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി. സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നി​യ​മ​സ​ഹാ​യം ന​ല്‍​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. നി​യ​മ​സ​ഹാ​യം ന​ല്‍​കേ​ണ്ട​ത് അ​വ​രു​ടെ കു​ടും​ബ​മാ​ണ്. യു​എ​പി​എ ചു​മ​ത്തി​യ​തി​ല്‍ ആ​ണ് പാ​ര്‍​ട്ടി​ക്ക്എ​തി​ര്‍​പ്പു​ള്ള​ത്.​

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നി​രോ​ധി​ത​പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ ശ​ക്ത​മാ​യി പോ​ലീ​സി​നെ എ​തി​ര്‍​ക്കു​മ്പോ​ഴും അ​ത് സ​ര്‍​ക്കാ​രി​നെ​തി​രാ​കാ​തി​രി​ക്കാ​ന്‍ ശ്ര​മി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് സി​പി​എം. പ്ര​വ​ര്‍​ത്ത​ക​രാ​യ മാ​വോ​വാ​ദി​ക​ളെ യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്ന സി​പി​എം നി​ല​പാ​ട് ദേ​ശ​ദ്രോ​ഹ​പ​ര​മാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി.​ജ​യ​ച​ന്ദ്ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

സി​പി​എം ഭ​രി​ക്കു​ന്ന അ​ഭ്യ​ന്ത​ര വ​കു​പ്പ് ത​ന്നെ പ്ര​തി​ക​ള്‍ മാ​വോ​വാ​ദി​ക​ളാ​ണെ​ന്ന് പ​റ​യു​മ്പോ​ള്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​ന്‍റെ നി​ല​പാ​ട് ആ​ഭ്യ​ന്ത​ര വ​കു​പ്പി​നും പി​ണ​റാ​യി വി​ജ​യ​നു​മെ​തി​രാ​ണ്.​പോ​ലീ​സ് ഐ​ജി​ത​ന്നെ മാ​വോ​വാ​ദി​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ പ്ര​തി​ക​ള്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. മാ​വോ​വാ​ദി​ക​ള്‍​ക്കെ​തി​രേ യു​എ​പി​എ നി​യ​മം കൊ​ണ്ടു​വ​ന്ന​ത് മ​ന്‍​മോ​ഹ​ന്‍ സിം​ഗ് സ​ര്‍​ക്കാ​രാ​ണെ​ന്ന കാ​ര്യം കോ​ണ്‍​ഗ്ര​സു​കാ​ര്‍ സൗ​ക​ര്യ​പൂ​ര്‍​വം വി​സ്മ​രി​ക്കു​ക​യാ​ണ്.

കോ​ണ്‍​ഗ്ര​സു​കാ​ര്‍ മാ​വോ​വാ​ദി​ക​ള്‍​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. ജി​ല്ല​യി​ലെ മാ​വോ​വാ​ദി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്ക​ണം. ജി​ല്ല​യി​ല്‍ സൈ​ര്യ ജീ​വി​തം ഉ​റ​പ്പു​വ​രു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ​യെ​ടു​ക്ക​ണം.​സി​പി​എം മാ​വോ​വാ​ദി ബ​ന്ധ​ത്തെ കു​റി​ച്ച് കേ​ന്ദ്ര ഏ​ജ​ന്‍​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ജ​യ​ച​ന്ദ്ര​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts