കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ രണ്ടാം പ്രതി താഹ ഫസല്‍ എന്‍ഐഎ കോടതി മുമ്പാകെ കീഴടങ്ങി. താഹയ്ക്ക് അനുവദിച്ച ജാമ്യം ഹൈകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് എന്‍ഐഎ കോടതി മുമ്പാകെ താഹ കീഴടങ്ങിയത്.
ഇന്ന് രാവിലെ കോഴിക്കോട് നിന്ന് കൊച്ചിയിലെത്തിയ താഹ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍ഐഎ കോടതി ഉത്തരവിനെതിരേ എന്‍ഐഎ നല്കിയ ഹര്‍ജിയിലാണ് ഇന്നലെ താഹയോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
അലന്റെ പ്രായവും മാനസികാവസ്ഥയും കണക്കിലെടുത്ത് കോടതി ജാമ്യം തുടരാന്‍ അനുവദിക്കുകയും ചെയ്തു. 2019 നവംബര്‍ ഒന്നിനാണ് സിപിഎം പ്രവര്‍ത്തകരായ അലന് ഷുഹൈബിനേയും താഹ ഫസലിനേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.
നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ സപ്തംബറിലായിരുന്നു എന്‍ഐഎ കോടതി ഇരുവര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യഉപാധികളൊന്നും ലംഘിക്കാതെയായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്.