ബാങ്കോക്: പ്രതിവാര വാർത്താസമ്മേളനത്തിനിടെ വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് നേരെ സാനിറ്റൈസർ ചീറ്റിച്ച തായ് പ്രധാനമന്ത്രി പ്രയുത് ചാൻ ഒച്ച വിവാദത്തിൽ. മാധ്യമപ്രവർത്തകൻ ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്.
രാജ്യത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കാബനറ്റ് പുനസംഘടനയുണ്ടാകുമോ എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. ഇതുകേട്ട് ക്ഷുഭിതനായ പ്രധാനമന്ത്രി നിങ്ങൾ നങ്ങളുടെ കാര്യം നോക്കാനും പറഞ്ഞു.
പിന്നാലെ മാധ്യമപ്രവർത്തകരുടെ അടുത്തേക്ക് എത്തിയ അദ്ദേഹം സാനിറ്റൈസർ തളിക്കുകയായിരുന്നു. നേരത്തേയും നിരവധി വിവാദങ്ങളിൽ അകപ്പെട്ടിട്ടുള്ള വ്യക്തിയാണ് മുൻ സൈനിക കമാൻഡറായ പ്രയുത്. 2014ലെ സൈനിക അട്ടിമറിയ്ക്ക് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു.