തുറവൂർ.തൈക്കാട്ട് ശേരി പാലത്തിൽ അപകടം കൂടുന്നു.പാലത്തിന് പടിഞ്ഞാറു ഭാഗത്തായി ആ പ്രൊച്ച് റോഡും പാലവും തമ്മിൽ ബന്ധിക്കുന്ന സ്ഥലത്തെ ഉയർച്ചതാഴ്ചയാണ് അപകടം ഉണ്ടാക്കുന്നത്.
വാഹനങ്ങൾപാലത്തിലേയ്ക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും വാഹനങ്ങളുടെ അടിഭാഗം ഇടിക്കുകയും വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. പാലം ഇറങ്ങി വരുന്ന വാഹനങ്ങൾ പെട്ടെന്ന് താഴേയ്ക്ക് വീഴുന്നത് അപകടത്തിനു കാരണമാകുന്നു.
കൂടാതെ.പാലത്തിന്റെ മുഗൾ ഭാഗം പൊളിഞ്ഞ് കുഴിയാക്കുന്നതും അപകടത്തിന് കാരണമാകുന്നു . പാലത്തിന്റെ കിഴക്കുഭാഗത്തും പടിഞ്ഞാറ് ഭാഗത്തും നിരവധി സ്ഥലങ്ങളിലാണ് പ്രതല ഭാഗങ്ങൾ പൊളിഞ്ഞു കൊണ്ടിരിക്കുന്നത്. പാലത്തിലെ പൊളിഞ്ഞ ഭാഗങ്ങൾ അപകടക്കെണിയായിരിക്കുകയാണ് . കോടികൾ ചിലവഴിച്ച് യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമ്മിച്ച പാലമാണിത് .
അഞ്ച് വർഷം മുൻപ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത പാലമാണ് ഇപ്പോൾ പൊളിഞ്ഞു കൊണ്ടിരിക്കുന്നത്. നിർമ്മാണ പ്രവർത്തനത്തിലെ അപാകതയാണ് പൊളിയുന്നതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു .
ഇതിനോടകം നിരവധി തവണ മുകൾഭാഗം ടാർ ചെയ്തുതു കുഴിയടയ്ക്കാൻ ശ്രമം നടത്തിഎങ്കിലും വീണ്ടും പൊട്ടിപ്പൊളിയുകയാണുണ്ടായത് .
മറ്റൊരു പാലാരിവട്ടം പാലം ആയി തൈക്കാട്ടുശ്ശേരി പാലം മാറുകയാണെന്നുള്ളതാണ് ജനസംസാരം. ഈ പാലത്തിന്റെ നിർമ്മാണ പ്രവർത്തന സമയത്ത് തന്നെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. നിർമാണത്തിനിടെ ഒരു ബീം തകർന്ന് കായലിൽ വീണിരുന്നു.
പള്ളിത്തോട് പമ്പാ പാതയുടെ ഭാഗമായുള്ള തൈക്കാട്ടുശ്ശേരി പാലത്തിന്റെ അപ്രോച്ച് റോഡ്് ഉയർത്തിയുംപാലത്തിലെ കുഴികൾ അടച്ചും അപകടം ഇല്ലാതാക്കുവാനുള്ള നടപടി സ്വീകരിക്കണമെെെന്ന ആവശ്യം ശക്തമാകുന്നു.