ജീവിച്ചിരിക്കുന്ന സമയത്ത് നമ്മളിൽ ചിലരെങ്കിലുമൊക്കെ ചിന്തിക്കാറില്ലേ മരണ ശേഷം പ്രിയപ്പെട്ടവർ നമ്മളെ ഓർക്കാറുണ്ടോ എന്ന കാര്യം. ഇപ്പോഴിതാ തായ്ലാൻഡിൽ നിന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.
മരണ ശേഷം പ്രിയപ്പെട്ടവർക്കായി സിനിമാ പ്രദർശനം നടത്തിയിരിക്കുകയാണ് ഇവർ. ഒരു സെമിത്തേരിയിൽ ആയിരുന്നു ഈ പ്രത്യേക പ്രദർശനം നടന്നത്.
മരണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഭക്ഷണം, വസ്ത്രം, വാഹനങ്ങൾ, വീടുകളുടെ മോഡലുകൾ, ദൈനംദിന അവശ്യ വസ്തുക്കൾ മുതലായവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പാർട്ടിയും സംഘടിപ്പിച്ചു.
ജൂൺ 2 മുതൽ ജൂൺ 6 വരെയാണ് ശ്മശാനത്തിൽ പ്രത്യേക പ്രദർശനം നടന്നത്. ഈ ശ്മശാനത്തിൽ ഏകദേശം 3,000 ആളുകളെയാണ് അടക്കം ചെയ്തിട്ടുള്ളത്. അവർക്ക് വേണ്ടി ആയിരുന്നു ഇത്തരത്തിലുള്ള പ്രത്യേക ആചാരം നടന്നത്. തായ്ലാൻഡിലെ ചൈനീസ് കമ്മ്യൂണിറ്റികൾക്കിടയിൽ നടത്തിവരുന്ന ഒരു പരമ്പരാഗത ആചാരമാണ് ഇത്.