ലോകമെമ്പാടും കോവിഡ് വ്യാപിക്കുമ്പോള്‍ ഈ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള തീവ്രയത്‌നത്തിലാണ് ലോകരാജ്യങ്ങളിലെ ഭരണത്തലവന്മാരെല്ലാം.
ഏഷ്യന്‍ ടൂറിസത്തിന്റെ ഹബ്ബായ തായ്‌ലന്‍ഡില്‍ ഇതിനോടകം 3000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 55 പേര്‍ മരിക്കുകയും ചെയ്തു.
രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനം കടുത്തദുരിതമനുഭവിക്കുകയാണ്. എന്നാല്‍ രാജ്യത്തിന്റെ തലവനായ രാജാവാകട്ടെ അങ്ങ് ദൂരെ ജര്‍മനിയില്‍ ജീവിതം അടിച്ചു പൊളിക്കുകയാണ്.
രാജ്യത്തുകൊറോണ ബാധ പൊട്ടിപ്പുറപ്പെട്ട ഉടനെ തന്നെയാണ് തായ്‌ലാന്‍ഡ് രാജാവ് മഹാ വജിരാലോംഗ്‌കോണ്‍ തന്റെ 20 അംഗ പെണ്‍പടയും പരിചാരകരുമായി ജര്‍മനിയിലേക്ക് പറന്നത്.
അവിടെ ബവേറിയ മേഖലയില്‍, ഓസ്ട്രിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാന്‍ഡ് ഹോട്ടല്‍ സോന്നെബിച്ചിയിലെ നാലാം നില മുഴുവനും രാജാവിനും പരിവാരങ്ങള്‍ക്കുമായി ഒഴിച്ചിട്ടിരിക്കുകയാണ്. ഹോട്ടല്‍ ജീവനക്കാര്‍ക്ക് പോലും ഇവിടേക്ക് പ്രവേശനമില്ലെന്നാണ് പറയുന്നത്.
”രാജാവിനോട് വിശ്വസ്തത കാണിക്കുന്ന അതിസുന്ദരികള്‍” എന്ന പേരില്‍ അറിയപ്പെടുന്ന ഈ പെണ്‍പടക്ക് അക്ഷരാര്‍ത്ഥത്തില്‍ ഒരു സേനാവിഭാഗത്തിന്റെ എല്ലാ ഔദ്യോഗിക പദവികളും ഉണ്ട്.
സൈനികര്‍ക്ക് നല്‍കൂന്ന രീതിയിലുള്ള കോഡ് നമ്പറുകള്‍ ഉപയോഗിച്ചാണ് ഇവരെ അഭിസംബോധന ചെയ്യുന്നത്. മാത്രമല്ല, കേണല്‍, മേജര്‍ തുടങ്ങിയ റാങ്കുകളും ഇവരില്‍ പലര്‍ക്കുമുണ്ട്.
പണംകണ്ട് വന്നവരാണ് ഒട്ടുമിക്ക പെണ്‍കുട്ടികളുമെങ്കിലും നിര്‍ബന്ധപൂര്‍വം ഇതിലേക്ക് കൊണ്ടുവന്നവരും ഉണ്ട്.
തായ്‌ലാന്‍ഡില്‍ രാജാവിന്റെ പദവി ഏകദേശം ദൈവത്തിന് തുല്യമായതാണ്. രാജാവിനോ, രാജകുടുംബത്തിനോ എതിരെ അഭിപ്രായം പറയുന്നവര്‍ക്ക് ഭരണഘടന വിധിക്കുന്നത് 15 വര്‍ഷത്തെ കഠിന തടവാണ്.
ഹോട്ടലിന്റെ നാലാം നില മുഴുവനും തായ് രീതിയില്‍ അലങ്കരിച്ചു കഴിഞ്ഞു എന്നാണ് ഹോട്ടലില്‍ നിന്നും കിട്ടുന്ന വിവരം.
രാജാവിനും പെണ്ണുങ്ങള്‍ക്കും മാത്രമായി ഒരു പ്ലഷര്‍ റൂം വരെ ഇതിനകത്ത് ഒരുക്കുകഴിഞ്ഞിരിക്കുന്നുവെന്നാണ് വിവരം.
ജര്‍മ്മനിയില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതും അതിഥികളെ പാര്‍പ്പിക്കുന്നതും നിയമവിരുദ്ധമാണ്.
ഹോട്ടലിന്റെ വെബ്‌സൈറ്റിലും പറയുന്നത് ലോക്ക്ഡൗണ്‍ മൂലം സേവനങ്ങള്‍ തത്ക്കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുന്നു എന്നാണ്.
പക്ഷെ ഒരു രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ തായ്‌ലാന്‍ഡ് രാജാവിന് നയതന്ത്ര പരിരക്ഷയും പ്രത്യേക പരിഗണനയും ഉണ്ടെന്നാണ് ഹോട്ടലുകാര്‍ ചൂണ്ടിക്കാണിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ഉള്ളതിനാല്‍ തങ്ങള്‍ സൗകര്യമൊരുക്കുവാന്‍ ബാദ്ധ്യസ്ഥരാണെന്നും അവര്‍ പറയുന്നു.
അതേ സമയം, രാജാവിന്റെ ഈ പ്രവര്‍ത്തി തായ്‌ലന്‍ഡില്‍ വളരെയധികം പ്രതിഷേധങ്ങള്‍ ക്ഷണിച്ചു വരുത്തുന്നുണ്ട്.
രാജാവിനെതിരെ ശബ്ദമുയര്‍ത്തിയാല്‍ കഠിന ശിക്ഷ ലഭിക്കുമെന്ന സാഹചര്യത്തിലും, ”നമുക്കൊരു രാജാവിനേ വേണോ” എന്ന ഹാഷ് ടാഗിലുള്ള പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.