തൃശൂർ: ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ക്രൊയേഷ്യ ജയിക്കുകയാണെങ്കിൽ തായ്ലന്റിലെ ഗുഹയിൽ നിന്നും രക്ഷപ്പെട്ട പന്ത്രണ്ട് കുട്ടികൾക്കും അവരുടെ പരിശീലകനും അരപവൻ വീതം സമ്മാനം നൽകും!.
ഈ ഓഫർ തൃശൂരിലെ ടോയാംസ് പരസ്യ ഏജൻസി മാനേജിംഗ് ഡയറക്ടർ തോമസ് പാവറട്ടിയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
ക്രൊയേഷ്യ ജയിച്ചാൽ തായ്ലന്റിലെത്തി തോമസ് പാവറട്ടി പന്ത്രണ്ട് കുട്ടികൾക്കും അരപവൻ സ്വർണനാണയങ്ങൾ നേരിട്ടു നൽകും. കഴിഞ്ഞ ലോകകപ്പിൽ ജർമ്മനി ജയിച്ചപ്പോൾ ടോംയാസിലെ എല്ലാ ജീവനക്കാർക്കും ക്യാഷ് അവാർഡ് നൽകിയിരുന്നു.