താ​യ്‌​ല​ൻ​ഡി​ലെ സ​ന്യാ​സി​മ​ഠ​ങ്ങ​ളി​ൽ റെ​യ്ഡ് ; 873 മൃ​ത​ദേ​ഹ​ങ്ങ​ൾ, നി​ര​വ​ധി ശ​വ​പ്പെ​ട്ടി​ക​ൾ, 8600 മു​ത​ല​ക​ൾ; ഞെ​ട്ടി പോ​ലീ​സ് !

ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡി​ലെ ര​ണ്ടു സ​ന്യാ​സി​മ​ഠ​ങ്ങ​ളി​ൽ ന​ട​ത്തി​യ പോ​ലീ​സ് റെ​യ്ഡി​ൽ 73 മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ളി​പ്പി​ച്ച​നി​ല​യി​ലും നി​ര​വ​ധി ശ​വ​പ്പെ​ട്ടി​ക​ളും ക​ണ്ടെ​ത്തി. സ​ന്യാ​സി​മ​ഠ​ത്തോ​ടു ചേ​ർ​ന്നു​ള്ള കു​ള​ത്തി​ൽ 600 ല​ധി​കം മു​ത​ല​ക​ളെ പാ​ർ​പ്പി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

താ​യ്‌​ല​ൻ​ഡി​ലെ ഫി​ചി​റ്റ് പ്ര​വി​ശ്യ​യി​ൽ ഫോ ​താ​ലെ​യി​ലെ പ്ര​ശ​സ്ത​മാ​യ തി​ഫ​ക്‌​സോം​ഗ് പാ ​സാം​ഗ്‌​നാ​യ​തം സ​ന്യാ​സി​മ​ഠ​മാ​ണു റെ​യ്ഡ് ചെ​യ്ത​തി​ൽ ഒ​രെ​ണ്ണം. അ​വി​ടെ​നി​ന്നു മാ​ത്രം 41 മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ചു.ഫി​ചി​റ്റ് പ്ര​വി​ശ്യ​യു​ടെ തെ​ക്ക് ഭാ​ഗ​ത്തു​ള്ള ബാം​ഗ് മു​ൻ നാ​ക് ജി​ല്ല​യി​ലെ മ​റ്റൊ​രു സ​ന്യാ​സി​മ​ഠ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 32 മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി.

മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ര​ണ്ടു മ​ഠ​ങ്ങ​ളും മ​ഠാ​ധി​പ​തി​യാ​യ ഫ്രാ ​അ​ജാ​ൻ സാ​യ് ഫോ​ൺ പ​ണ്ഡി​റ്റോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്.സൗ​ത്ത് ചൈ​ന മോ​ണിം​ഗ് പോ​സ്റ്റി​ലെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ആ​ദ്യ​ത്തെ സ​ന്യാ​സി​മ​ഠം 16,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ വ​ന​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന​താ​ണ്. ഇ​വി​ടെ 600 ല​ധി​കം മു​ത​ല​ക​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന കു​ളം ഉ​യ​ർ​ന്ന വേ​ലി​ക​ളാ​ൽ മ​റ​യ്ക്ക​പ്പെ​ട്ട​നി​ല​യി​ലാ​യി​രു​ന്നു.

മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ര​ണ​ത്തി​ന് മു​മ്പ് സ്വ​മേ​ധ​യാ വ്യ​ക്തി​ക​ൾ സം​ഭാ​വ​ന ചെ​യ്ത​താ​ണെ​ന്നും ശി​ഷ്യ​ന്മാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും മ​ര​ണ​ശേ​ഷം സ്വ​ന്തം ശ​രീ​രം സം​ഭാ​വ​ന ചെ​യ്യു​ന്ന​ത് പ​തി​വാ​ണെ​ന്നു​മാ​ണു മ​ഠാ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.ഇ​ത് തെ​ളി​യി​ക്കു​ന്ന​തി​നാ​യി മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മ​ത​പ​ത്ര​ങ്ങ​ളും അ​ധി​കൃ​ത​ർ പോ​ലീ​സി​ന് സ​മ​ർ​പ്പി​ച്ചു.

സ​ന്യാ​സി​മാ​രു​ടെ മ​ര​ണ​ഭ​യം മ​റ്റാ​നു​ള്ള ധ്യാ​ന പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നു മ​ഠാ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ‌എ​ന്താ​യാ​ലും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

സ​ന്യാ​സി​മ​ഠ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്പ്പി​ക്കു​ക​യും ചെ​യ്തു. ക​ണ്ടെ​ത്തി​യ മൃ​ത​ശ​രീ​ര​ങ്ങ​ൾ ആ​രു​ടേ​തൊ​ക്കെ​യാ​ണെ​ന്നും അ​വ​ർ എ​ങ്ങ​നെ​യാ​ണ് മ​രി​ച്ച​തെ​ന്നു​മു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി താ​യ് പോ​ലീ​സ് പ​റ​ഞ്ഞു.

 

Related posts

Leave a Comment