ബോളിവുഡിന്റെ താരദമ്പതികളില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നവരാണ് കരീന-സെയ്ഫ് ദമ്പതികള്‍. ഇരുവരും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ടെങ്കിലും ഇപ്പോള്‍ ഏവരും ഇവരുടെ മകന് കൊച്ചു സെലിബ്രിറ്റിയുടെ പിന്നാലെയാണ്. രാജ്യത്തെ ഏറ്റവും പ്രശസ്തനായ സെലിബ്രിറ്റി കുട്ടിയാണ് കരീന-സെയ്ഫ് ദമ്പതികളുടെ മകന് തൈമൂര്‍. ഇപ്പോഴിതാ തൈമൂറിന്റെ ആയയെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്.
തൈമൂറിന്റെ ആയയുടെ ശമ്പളമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. മാസം 1.5 ലക്ഷം രൂപയാണ് തൈമൂറിന്റെ ആയയുടെ ശമ്പളം എന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ ചെലവഴിക്കുന്ന അധികസമയത്തെ ശമ്പളം കൂട്ടുമ്പോള്‍ അത് 1.75 ലക്ഷം രൂപ വരെ വരും. തൈമൂറിനെ സമീപപ്രദേശങ്ങളില്‍ കൊണ്ടുപോകാനായി പ്രത്യേക കാറുമുണ്ട്. തൈമൂറിനൊപ്പം വിദേശത്ത് പോകാനും ആയയ്ക്ക് അവസരമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.