തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറു ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി.
ശനിയാഴ്ച ആവധി പ്രഖ്യാപിച്ചിരിക്കുന്ന ഈ ആറു ജില്ലകളിലും ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ അവധി ഉൾപ്പെടുത്തിയിരുന്നു.
ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും ചൊവ്വാഴ്ചയാണ്.