തൂവലുകള്‍ മുറിഞ്ഞു പോയതിനാല്‍ പറക്കാന്‍ സാധിക്കാതിരുന്ന തത്തയ്ക്ക് കൃത്രിമ ചിറകുകൾ. 12 ആഴ്ചകള്‍ മാത്രം പ്രായമുള്ള തത്തയ്ക്കാണ് കൃത്രിമ ചിറകുകള് ഘടിപ്പിച്ച് നല്‍കിയത്. ഓസ്ട്രേലിയയിലാണ് സംഭവം.
വെയ് വെയ് എന്നാണ് ഈ തത്തയുടെ പേര്. ചിറകുകള് മുറിഞ്ഞതിനാല്‍ പറക്കുവാന്‍ സാധിക്കാതിരുന്ന തത്ത നിലത്ത് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു.
പറക്കുമ്പോള്‍ ഉള്ള വീഴ്ചയില്‍ നിന്നും വെയ് വെയ്യെ സംരക്ഷിക്കുവാനാണ് കൃത്രിമ ചിറകുകള് ഘടിപ്പിച്ചതെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്കിയ ഡോ. കാതറിന് പറഞ്ഞു.
ടൂത്ത്പിക്കില്‍ പശ തേച്ചതിന് ശേഷം അതില്‍ തൂവലുകള്‍ വയ്ക്കുകയായിരുന്നു. അതിന് ശേഷമാണ് ചിറകുകളുടെ സ്ഥാനത്ത് അത് വച്ചത്. ശരിക്കുമുള്ള തൂവലുകള്‍ വളര്‍ന്ന് കഴിയുമ്പോള്‍ കൃത്രിമ ചിറകുകള് പോകുമെന്നും അധികൃതര്‍ വ്യക്തമാക്കി.