ഷൊർണൂർ:വാണിയംകുളം കോതകുർശ്ശി റോഡ് യാത്ര നരകതുല്യം. കുണ്ടും, കുഴിയും നിറഞ്ഞ പാതയിലൂടെ വാഹനയാത്ര പോയിട്ട് കാൽനടയാത്ര പോലും അസാധ്യമാണ്.
ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി തീർന്നിട്ടുണ്ട്. ടാർ അടർന്ന് പോയ ഗർത്തങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നത് അപകട ഭീഷണി വർദ്ധിപ്പിക്കുന്നു.
കിഫ്ബിയിലൂടെ 20,5 കോടി രൂപയിൽ നാലുവർഷമായി പണിതു കൊണ്ടേയിരിക്കുന്ന പാതയാണിത്.വാണിയംകുളം കോതകുർശ്ശി റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയമാണ്.
ഇതു വഴി ഒരിക്കൽ യാത്ര ചെയ്യുന്നവർ രണ്ടാമത് വരില്ലന്നുറപ്പ്. പാതയുടെ പല ഭാഗങ്ങളും പൂട്ടു കണ്ടത്തിന് സമാനമാണ്.