കു​ട്ടി​യമ്പലം റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല; നാട്ടുകാർ ചൂ​ണ്ട​യി​ട്ട് പ്ര​തി​ഷേ​ധിച്ചു

കോ​ടാ​ലി: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ടാ​ലി കു​ട്ടി​യ​ന്പ​ലം റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ലാ​ത്ത​തി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ഇരു​വ​ശ​ങ്ങളിലും കാ​ന​യി​ല്ലാ​ത്ത​തി​നാ​ൽ മ​ഴ​വെ​ള്ളം റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​ണു ദു​രി​ത​മാ​കു​ന്ന​ത്. ടാ​റിം​ഗ് ഇ​ള​കി​പ്പോ​കാ​നും വെ​ള്ള​ക്കെ​ട്ടു​ കാ​ര​ണ​മാ​കു​ന്നു​ണ്ട്.

റോ​ഡ് കു​ഴി​യാ​യി വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു പ​ത്തു​വ​ർ​ഷ​ത്തോ​ള​മാ​യെ​ങ്കി​ലും ഇ​തു​വ​രെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു ന​ട​പ​ടി​യു​ണ്ടാ​യില്ലെന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഇ​വി​ടെ കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു വെ​ള്ള​ക്കെ​ട്ട് പ​രി​ഹാ​രി​ക്കാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം പ​ദ്ധ​തി​യു​ണ്ടാ​ക്കി​യെ​ങ്കി​ലും ന​ട​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.

മ​ഴ തു​ട​ങ്ങി​യ​തോ​ടെ റോ​ഡി​ൽ ചെ​ളി​വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നു കാ​ൽ​ന​ട പോ​ലും ദു​ഷ്്ക​ര​മാ​യി​രി​ക്കുകയാ​ണ്. വെ​ള്ള​ക്കെ​ട്ടു പ​രി​ഹ​രി​ച്ച് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വെ​ള്ള​ക്കെ​ട്ടി​ൽ ചൂ​ണ്ട​യി​ട്ട് പ്ര​തി​ഷേ​ധി​ച്ചു.

​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​ന്‍റോ പ​ള്ളി​പ്പ​റ​ന്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജു കൊ​ല്ലാ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ജി​ൽ ച​ന്ദ്ര​ൻ, സു​മീ​ഷ് കോ​ടാ​ലി, ഷാ​ന​വാ​സ് മു​രി​ക്കു​ങ്ങ​ൽ, പി.എസ്. വി​ഷ്ണു, ലി​നോ മൈ​ക്കി​ൾ, ഷ​ഫീ​ക് മു​രി​ക്കു​ങ്ങ​ൽ, ചാ​ൾ​സ് ചാ​ക്കോ, ഷൈ​ൽ സ​ണ്ണി, സെ​ബിൻ ഡേ​വീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts