കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റീസാണ് സ്വമേധയാ കേസെടുത്തത്. സർക്കാരിനും കൊച്ചി കോർപറേഷനും ഇതുസംബന്ധിച്ച് കോടതി നോട്ടീസ് അയച്ചു.
ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിനെ തുടർന്നാണ് നടപടി. കലൂർ കടവന്ത്ര റോഡ്, തമ്മനം പുല്ലോപ്പടി റോഡ്, തേവര റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്ക വട്ടം റോഡ്, വൈറ്റില കുണ്ടന്നൂർ ഭാഗങ്ങളിൽ വാഹനമോടിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.