കൊട്ടാരക്കര: തകർന്ന റോഡുകളുടെനവീകരണത്തിൽ റോഡധികൃതരുടെനിസംഗത തുടരുന്നു. പോലീസ് ഇടപെട്ടിട്ടും പ്രധാന റോഡുകളിലെ കുഴികൾഅടക്കാൻ പോലും അധികൃതർ തയാറാകുന്നില്ല. വാഹന യാത്രകൾ അപകടകരമായി തുടർന്നിട്ട് മാസങ്ങൾ തന്നെയായി. നിരവധി സംഘടനകൾ സമരം നടത്തുകയും ജനപ്രതിനിധികൾ ഇടപെടുകയുംചെയ്തിട്ടും ഉദ്യോഗസ്ഥർ അനങ്ങാപ്പാറ നയം തുടരുകയാണ്.
സമരം ചെയ്യുന്നവർ പോലീസിന്റെ സാന്നിദ്ധ്യത്തിൽചർച്ചകൾ നടത്തി ഉറപ്പുകൾ വാങ്ങാറുണ്ട്.ഭരണ-പ്രതിപക്ഷ സംഘടനകൾക്ക്ഇത്തരം ഉറപ്പുകൾ പല തവണ ലഭിച്ചിട്ടുമുണ്ട്.പക്ഷേ റോഡുകളുടെ സ്ഥിതിമാറ്റമില്ലാതെ തുടരുകയാണ്.പൊതുമരാമത്തു വകുപ്പു മന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥ നിലപാടുകളിൽ മാറ്റമില്ല. താലൂക്ക സഭകളിൽ കടുത്ത വിമർശ നം ഇക്കാര്യത്തിൽ പല തവണ ഉയർ ന്നിരുന്നു.
ഇപ്പോൾ റോഡു വിഭാഗംഉദ്യോഗസ്ഥർ താലൂക്കുസഭയിൽ നിന്നും വിട്ടുനിന്നു വരികയാണ്.ഇതുംവിമർശന വിധേയമായിട്ടുണ്ട്.റോഡുകളുടെ ദുഃസ്ഥിതി മൂലംഅപകടങ്ങൾ വർദ്ധിച്ചതോടെ പോലീസ് തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്.റോഡിന്റെ ദു:സ്ഥിതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് – ദേശീയപാതാ അധികൃതർക്ക് ഒന്നിലധികം തവണ പോലീസ് നോട്ടീസ് നൽകി.
പ്രതികരണവും നടപടിയും ഉണ്ടായില്ല എന്നു മാത്രം. ഒടുവിൽപോലീസ് തന്നെ ദേശീയപാതയിലെകുഴികൾ അടക്കുന്നതിന് നേരിട്ട് രംഗത്തിറങ്ങി. ഭാഗികമായി അടക്കുകയുംചെയ്തു. ഇനി കുഴികളിൽ വീണ് യാത്രക്കാർക്ക് അപകടമുണ്ടായാൽ റേഡ്അധികൃതരെ പ്രതിയാക്കി കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.ഇതിനായി പോലീസ് വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ട്. ഇതിനു മുന്നോടിയാ യി വീണ്ടും നോട്ടീസ് നൽകും .
കൊട്ടാരക്കര താലൂക്കിലെ പ്രധാന റോഡുകളെല്ലാം പ്രളയകാലത്തിനുമുമ്പേ തകർന്നു തുടങ്ങിയതാണ്. പ്രള യത്തോടെ തകർച്ച പൂർണ്ണമായി. സഞ്ചരിക്കാൻ കഴിയാത്ത വിധം തകർ ന്നു കിടക്കുകയാണ് മിക്ക റോഡുകളും.ദേശീയ പാത കുണ്ടറ മുതൽ പുനലൂർവരെ തകർന്നിട്ടുണ്ട്.
അപകടക്കുഴികളുംഗട്ടറുകളുമാണ് മിക്കയിടത്തും വാഹനത്തിരക്കേറിയ കൊട്ടാരക്കര ടൗണിൽതന്നെ റേഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു.പുലമൺ ട്രാഫിക് ഐലന്റിനോടു ചേർന്നു പോലും അപകടകരമായസ്ഥിതിയിലാണ് ദേശീയ പാത .എം.ഡി. റോഡിലും പലയിടത്തും കുഴികൾരൂപപ്പെട്ടിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പു വകയായ കൊട്ടാരക്കര -ശാസ്താംകോട്ട റോഡ്, മാവടി -കുളക്കട റോഡ്, കുളക്കട- താഴത്തു കുളക്കട റോഡ്, പുത്തൂർമുക്ക് – പുത്തൂർ റോഡ് എന്നിവയെല്ലാംതകർന്നു തരിപ്പണമായിക്കിടക്കുകയാണ്. കൊട്ടാരക്കര ശാസ്താംകോട്ട റോഡിന് പ്രളയത്തിനു മുമ്പേ പുനരുദ്ധാരണ ത്തിന് തുകയനുവദിക്കുകയും ടെന്റർ നടപടികൾ പൂർത്തിയായിട്ടുള്ളതുമാണ്. ഉദ്യോഗസ്ഥ അലംഭാവം മുലമാണ് ജോലികൾ നടക്കാതിരുന്നത്.