പ്രാ​യം ഇ​രു​പ​ത്തി​യെ​ട്ടി​ൽ, കാ​പ്പാ നി​യ​മ​പ്രാ​ക​രം നാ​ടു​ക​ട​ത്ത​പ്പെ​ടു​ന്ന​ത് അ​ഞ്ചാം ത​വ​ണ; ത​ക്കാ​ളി ആ​ഷി​ഖ് കാ​യം​കു​ള​ത്തെ കൊ​ടുംക്രി​മി​ന​ൽ

കാ​യം​കു​ളം: കാ​പ്പ ചു​മ​ത്തി കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ അ​റ​സ്റ്റ് ചെ​യ്ത് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. കാ​യം​കു​ളം പ​ത്തി​യൂ​ർ എ​രു​വ ഇ​ല്ല​ത്ത് പു​ത്ത​ൻവീ​ട്ടി​ൽ (ജി​ജീ​സ് വി​ല്ല​യി​ൽ) ത​ക്കാ​ളി ആ​ഷി​ഖ് എ​ന്നു വി​ളി​ക്കു​ന്ന ആ​ഷി​ഖി​നെ​യാ​ണ് (28) കാ​പ്പാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്.

കൊ​ല​പാ​ത​കശ്ര​മം, പി​ടി​ച്ചു​പ​റി, ത​ട്ടി​ക്കൊ​ണ്ടുപോ​ക​ൽ, അ​ടി​പി​ടി തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ 2017 ലും 2018 ​ലും 2022 ലും ​കാ​പ്പാ ചു​മ​ത്തി ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​ട്ടു​ള്ള​താ​ണ്.

കൂ​ടാ​തെ 2021ൽ ​ജി​ല്ല​യി​ൽ നി​ന്നു കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു ക​ട​ത്തിെ​യെ​ങ്കി​ലും നി​യ​മം ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​തി​ന് ഇ​യാ​ൾ​ക്കെ​തി​രേ കാ​പ്പാ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​മു​ണ്ട്.

ക​രു​ത​ൽ ത​ട​ങ്ക​ൽ ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​യം​കു​ളം, വ​ള്ളി​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തി​നാ​ലാ​ണ് ഇ​പ്പോ​ൾ ഇ​യാ​ളെ വീ​ണ്ടും കാ​പ്പാ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.

 

Related posts

Leave a Comment