കൊട്ടാരക്കര: വേനൽച്ചൂടിനും മഴക്കുമിടയിൽ ചെറിയ കുട്ടികളിൽ തങ്കാളി പനി വ്യപകമാകുന്നു.
അവണൂർ ഭാഗത്താണ് കുട്ടികളിൽ തക്കാളി പനി പടരുന്നത്. നെടുവത്തൂർ പഞ്ചായത്ത് അഞ്ചാംവാർഡ്, കൊട്ടാരക്കര നഗരസഭ ഒന്നാം ഡിവിഷൻ അവണൂർ ഭാഗങ്ങളിലാണ് രോഗ ബാധകൂടുതലായും കാണപ്പെടുന്നത്.
തക്കാളി പനി ബാധിച്ച എട്ടോളം കുട്ടികളെ വിവിധ ആശുപത്രികളിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്.
രോഗം ബാധിച്ചവരിൽ അധികവും അവണൂർ ആംഗൻവാടിയിൽ പോയ കുട്ടികളിലാണെന്ന് പരിസര വാസികൾ പറഞ്ഞു. ആദ്യലക്ഷണം പനിയിലായിരുന്നു.
മരുന്ന് കഴിച്ചിട്ടും പനി വിട്ടുമാറാതെ നിൽക്കുകയും ശരീര ഭാഗങ്ങൾ ചുവന്നു പൊള്ളിവരികയുമാണ് ചെയ്യുന്നത്.
രോഗം ബാധിച്ചവർക്ക് ആഹാരത്തോട് താത്പര്യമില്ലായ്മയും അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് തക്കാളി പനിയാണെന്ന് സ്ഥിരീകരിച്ചത്.
രോഗബാധ കൊച്ചുകുട്ടികളിൽ ആയതോടെ രക്ഷകർത്താക്കൾ ഭയത്തിലാണ് . നാവിലും മറ്റും കുമിളകൾ വരുന്നതോടെ കുട്ടികൾ ആഹാരം കഴിക്കാതെ ഷീണാവസ്ഥയിലാണ്. രോഗമുള്ളവരിൽ നിന്നും നേരിട്ടാണിത് പകരുന്നത്.
രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും തൊടുന്നത് വഴി പോലും പകരാവുന്നതാണെനാണ് വിദഗ്ധാഭിപ്രായം.
ചിക്കൻ പോക്സിന് സമാനമായ കുമിളകൾ പോലെ കൈ കാലുകളുടെ വെള്ളയിലും നാവിലും മറ്റും വരുക വിട്ടുമാറാത്ത പനി ചൂട്, ആഹാരം കഴിക്കാത്ത അവസ്ഥ, ഷീണം എന്നിവ തക്കാളി പനിയുടെ രോഗ ലക്ഷണങ്ങളാണ്.
രോഗിയുമായി സമ്പർക്കത്തിന് ശേഷം 3 -6 ദിവങ്ങൾ കഴിഞ്ഞാണ് നല്ലപനി, പൊക്കൽ, വായിൽ കുമിള വരും. ഇതിനു പ്രത്യേക മരുന്നില്ല . ഓരോ രോഗ ലക്ഷണങ്ങൾക്കുള്ള മരുന്ന് നിലവിലുള്ളു .
വേപ്പില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിപ്പിക്കുക. ആഹാരം കഴിക്കാൻ വിമുഖത മൂലം കുട്ടികളിലെ ജലാംശം കുറയാതെ നോക്കുക.
ആറു ദിവസത്തിന് ശേഷം രോഗ മുക്തി ഉണ്ടാവുമെങ്കിലും പകരാനുള്ള സാധ്യത രണ്ടു ദിവസം കൂടി നിലനിൽക്കും.
ആംഗൻവാടികൾ തുറന്നതുകൊണ്ടാണ് കൂടുതൽ കുട്ടികളിൽ രോഗം പകരുന്നത്. ഇത്തരം സാഹചര്യത്തിൽ കുട്ടികളെ ആംഗൻവാടിയിലേക്ക് വിടാതിരിക്കുന്നതാണ് നല്ലത്.
സാമൂഹ്യ അകലം, കൈ വൃത്തിയായി സൂക്ഷിക്കുക, സാനിട്ടിസൈർ എന്നിവ മൂലം രോഗം പകരുന്നത് ഒരു പരിധിവരെ തടയാം.
വായിലെ സ്രവങ്ങൾ, സ്പർശനം, സമ്പർക്കം മൂലവും രോഗം പകരാമെന്ന് ശിശുരോഗ വിദഗ്ൻ ഡോ. അനിൽ തര്യൻ നൽകുന വിദഗ്ധോധോപദേശത്തിൽ പറയുന്നു.