തമിഴ് സൂപ്പര്‍താരങ്ങളായ രജനികാന്ത്, കമല്ഹാസന്, വിജയ്, വിശാല്‍ തുടങ്ങിയവര്‍ രാഷ്ട്രീയ പ്രവേശനത്തിനായി തയാറെടുപ്പുകള്‍ നടത്തുകയാണ്. അവര്‍ക്ക് പിന്തുണയുമായി ഓരോരുത്തരുടെയും ആരാധകരും രംഗത്തുണ്ട്. നടന് അജിത്തും രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് കേരളത്തിലേതടക്കമുള്ള തല ഫാന്‍സിന്റെ ആഗ്രഹം. ഇക്കാര്യം അജിത്തിനോട് ആരാധകര്‍ പറഞ്ഞപ്പോള്‍ ‘തനിക്ക് ചേരാത്ത മേഖലയാണ് രാഷ്ട്രീയം’ എന്നാണ് തല മറുപടി നല്‍കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഈ വിഷയത്തില്‍ ആരും തന്നെ നിര്‍ബന്ധിക്കരുതെന്നും അജിത്ത് ആവശ്യപ്പെട്ടു. അജിത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ആരാധകര്‍ പറയുന്നതിങ്ങനെയാണ്. നടന് വിജയ്യെക്കാള്‍ ആരാധകര്‍ കൂടുതല്‍ അജിത്തിനാണ്. തമിഴ് ജനങ്ങളുടെ ഇടയില്‍ ഇപ്പോഴും അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്.
അതുകൊണ്ട് നിരവധി സിനിമകള്‍ ചെയ്ത് നിറയെ സമ്പാദിക്കാം എന്ന് അദ്ദേഹം ഒരിക്കലും ആഗ്രഹിക്കുന്നില്ല. നിര്‍മാതാവുമായി പുതിയ ചിത്രത്തില്‍ കരാറില്‍ ഏര്‍പ്പെട്ടാല്‍ അദ്ദേഹം തന്റെ ന്യായമായ പ്രതിഫലം ചോദിച്ചുവാങ്ങും. ആ ചിത്രത്തിന്റെ ഷൂട്ട് അവസാനിക്കും വരെ മറ്റു ചിത്രങ്ങളില്‍ അഭിനയിക്കാറുമില്ല. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതെ ജോലിയും കുടുംബവും മികച്ച രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തിയാണ് ആരാധകരുടെ തല. നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രനായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന അജിത്തിന് രാഷ്രീയത്തോട് തീരെ താത്പര്യമില്ലെന്നാണറിയുന്നത്. തുടക്കം മുതല്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. മറ്റുതാരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനാല്‍ അദ്ദേഹത്തോടും ആളുകള്‍ ആകാംഷയോടെ ഇക്കാര്യം അവതരിപ്പിച്ചു. ‘രാഷ്ട്രീയം എനിക്ക് ചേരുന്നതല്ല. ആരോടും മത്സരിച്ച് എന്തും ചെയ്യുമെന്ന മനോഭാവം എനിക്കില്ല’. ഇതായിരുന്നു അജിത്തിന്റെ മറുപടി.