ഹൈദരാബാദ്: തെലുങ്കാനയിൽ ആൺകുഞ്ഞിന് ജന്മം നൽകാഞ്ഞതിന് യുവതിയെ ഭർത്താവ് തലാക്ക് ചൊല്ലി. മെഹറജ് ബീഗം എന്ന യുവതിയെയാണ് ഭർത്താവ് മൊഴിചൊല്ലിയത്. ഇതിനെതിരെ യുവതി പോലീസിൽ പരാതി നൽകി.
ഭർത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നും അവരെ വിവാഹം കഴിക്കുന്നതിനായാണ് തന്നെ മൊഴിചൊല്ലിയതെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.
തന്റെ പരാതിയിന്മേൽ ശരിയായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നും നീതിലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞ മെഹറജ് ബീഗം ഭർത്താവിനെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു.