കേസന്വേഷണം പൂര്‍ണമാകുന്നത് വരെ ആനകളെ പരിപാടികള്‍ക്ക് പങ്കെടുപ്പിക്കരുത്! ആ​ന​ക​ളു​ടെ ത​ല​പ്പൊ​ക്ക മ​ൽ​സ​രം; രണ്ട് ആനകളുടെ പാപ്പാന്മാര്‍ക്ക് മുട്ടന്‍പണി

തൃ​ശൂ​ർ: ആ​ന​ക​ളു​ടെ ത​ല​പ്പൊ​ക്ക മ​ത്സ​രം ന​ട​ത്തി​യ​തി​ന് പാ​പ്പാ​ന്മാ​ർ​ക്കെ​തി​രേ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തു.

പു​റ​നാ​ട്ടു​ക​ര ദേ​വി​ത​റ ശ്രീ ​ഭ​ദ്ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നു​കൊ​ണ്ടു​വ​ന്ന ര​ണ്ട് ആ​ന​ക​ളു​ടെ പാ​പ്പാ​ന്മാ​ർ​ക്കെ​തി​രേ​യാ​ണ് ത​ല​പ്പൊ​ക്ക മ​ൽ​സ​രം ന​ട​ത്തി​യ​തി​ന് തൃ​ശൂ​ർ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗം കേ​സെ​ടു​ത്ത​ത്.

പാ​ന്പാ​ടി രാ​ജ​ൻ എ​ന്ന ആ​ന​യു​ടെ പാ​പ്പാ​ൻ​മാ​രാ​യ പെ​രു​ന്പാ​വൂ​ർ പ​റ​ന്പി​ൽ​പീ​ടി​ക കു​ഴി​യാ​ലു​ങ്ക​ൽ വീ​ട്ടി​ൽ ര​ജീ​ഷ്, ചാ​ല​ക്കു​ടി പോ​ട്ട ഞാ​റ​ക്ക​ൽ വീ​ട്ടി​ൽ സ​ജീ​വ​ൻ എ​ന്നി​വ​രു​ടെ പേ​രി​ലും, ന​ന്ദി​ല​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്ന ആ​ന​യു​ടെ പാ​പ്പാ​ൻ​മാ​രാ​യ പാ​ല​ക്കാ​ട് കൊ​ല്ലം​കോ​ട് മാ​മ​നീ വീ​ട്ടി​ൽ ച​ന്ദ്ര​ൻ, ചി​റ്റൂ​ർ പാ​റ​ക്കു​ളം ദേ​ശം മീ​നി​കോ​ഡ് വീ​ട്ടി​ൽ മ​നോ​ജ് എ​ന്നി​വ​ർ​ക്കെ​തി​രേ​യു​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

ത​ല​പ്പൊ​ക്ക മ​ത്സ​ര​ത്തി​നി​ടെ ആ​ന​യു​ടെ മു​ക​ളി​ൽ തി​ട​ന്പു പി​ടി​ച്ചി​രു​ന്ന ആ​ൾ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും ആ​ന​പ്പു​റ​ത്തു​നി​ന്നു വീ​ഴാ​ൻ പോ​കു​ക​യും ചെ​യ്തു.

ആ​ന​ക​ളെ നി​ർ​ബ​ന്ധി​പ്പി​ച്ചും, വ​ടി​കൊ​ണ്ട് കു​ത്തി​യും ത​ല​പൊ​ക്കി മ​ത്സ​രി​പ്പി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഇ​പ്ര​കാ​രം ആ​ന​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​ത് 2012ലെ ​നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ട​പ്ര​കാ​രം കു​റ്റ​ക​ര​വും ശി​ക്ഷാ​ർ​ഹ​വു​മാ​ണ്.

കേ​സ​ന്വേ​ഷ​ണം പൂ​ർ​ണ​മാ​കു​ന്ന​ത് വ​രെ ആ​ന​ക​ളെ പ​രി​പാ​ടി​ക​ൾ​ക്ക് പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​ൽ​നി​ന്നു പാ​പ്പാ​ന്മാ​രെ വ​നം വ​കു​പ്പ് വി​ല​ക്കി​യി​ട്ടു​ണ്ട്.

ഇ​പ്ര​കാ​രം പ്ര​കോ​പ​ന​പ​ര​മാ​യി ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ച്ച​തി​ൽ മ​റ്റു​ള്ള​വ​രു​ടെ​യും പ​ങ്ക് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment