തലശേരി: സിപിഎം പ്രവർത്തകനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. പരിക്കേറ്റ എരഞ്ഞോളിപ്പാലം സുചിത്ര നിവാസിൽ സുമിത്തിനെ (38) തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പിന്നിലെന്നാണ് ആരോപണം. എരഞ്ഞോളിപ്പാലത്തെ കടയ്ക്കുമുന്നിൽ നിൽക്കുമ്പോൾ അതിവേഗത്തിൽ ബൈക്കിലെത്തിയ സംഘം സുമിത്തിനെ ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് ആഴത്തിലുള്ള മുറിവുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.