പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സ്; തലശേരിയിലെ സമ്പന്നൻ ഷ​റാ​റ ഷ​റ​ഫു​ദ്ദീ​ൻ  കുടുങ്ങി; ര​ക്ഷി​ക്കാ​ൻ ഉ​ന്ന​ത​ർ രം​ഗ​ത്ത്; സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു പോ​യ​ത് ആ​ഡം​ബ​ര കാ​റി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ
ത​ല​ശേ​രി: പ​തി​ന​ഞ്ചു​കാ​രി​യ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​തി​സ​മ്പ​ന്ന​നാ​യ വ്യാ​പാ​ര പ്ര​മു​ഖ​ൻ റി​മാ​ൻ​ഡി​ൽ. പ്ര​തി​യെ ര​ക്ഷി​ക്കാ​ൻ ഉ​ന്ന​ത​ർ രം​ഗ​ത്ത്. പ്ര​തി​യെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു പോ​യ​ത് ആ​ഡം​ബ​ര കാ​റി​ൽ.

പ​രി​ശോ​ധ​ന​ക്കെ​ത്തി​ച്ച പ്ര​തി​യെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ കി​ട​ത്തി​യ​ത് ഏ​ഴ് മ​ണി​ക്കൂ​ർ. പോ​ക്സോ കേ​സി​ലെ പ്ര​തി​ക്കു സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ച്ച​താ​യും ആ​രോ​പ​ണം.

ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ ഷ​റാ​റ ഗ്രൂ​പ്പ് ഉ​ട​മ ത​ല​ശേ​രി ഗു​ഡ് ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽ ഉ​ച്ചു​മ്മ​ൽ കു​റു​വാ​ൻ ക​ണ്ടി ഷ​റ​ഫു​ദ്ദീ​നെ (68) യാ​ണ് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ഓ​ൺ​ലൈ​നാ​യി ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഇ​യാ​ളെ ഇ​ന്നു പു​ല​ർ​ച്ച​യോ​ടെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഷറാറ ബംഗ്ലാവ്
പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കു​യ്യാ​ലി ഷ​റാ​റ ബം​ഗ്ലാ​വി​ലെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ ഇ​ല​ക്ട്രോ​ണി​ക് ഗേ​റ്റ് അ​ട​ച്ചി​ട്ട് പ്ര​തി​യും കു​ടും​ബാം​ഗ​ങ്ങ​ളും ത​ട​ഞ്ഞു.

സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ പോ​ലീ​സ് എ​ത്തി​യാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വീ​ട്ടി​ൽനി​ന്നു പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റാ​ൻ വി​സ​മ്മ​തി​ച്ച പ്ര​തി ഒ​ടു​വി​ൽ മ​ക്ക​ളോ​ടൊ​പ്പം ആ​ഡംബ​ര കാ​റി​ലാ​ണ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ഇ​യാ​ളെ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ദേ​ഹാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന ഇ​യാ​ളെ മ​ജി​സ്ട്രേ​റ്റ് റി​മാ​ൻ​ഡ് ചെ​യ്ത ശേ​ഷം സ​ബ് ജ​യി​ലി​നു​ള്ളി​ൽ ക​യ​റ്റാ​തെ പ​രി​യാ​ര​ത്തേ​ക്കു കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പ്ര​തി​യെ ഏ​ഴ് മ​ണി​ക്കൂ​റു​ക​ളോ​ളം ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ കി​ട​ത്തു​ക​യും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് കൂ​ടെ നി​ൽ​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കി​യ​താ​യും ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

മണിക്കൂറുകൾ ആശുപത്രിയിൽ
ഉ​ന്ന​ത​ന്‍റെ സ​മ്മ​ർദത്തെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ കി​ട​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

രാ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി​ക്ക് എ​ത്തി​യ വ​നി​താ ഡോ​ക്ട​ർ പോ​ക്സോ കേ​സി​ലെ പ്ര​തി​യെ അ​നി​ശ്ചി​ത​മാ​യി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ കി​ട​ത്തു​ന്ന​തി​ൽ ആ​ശ​ങ്ക​പ്പെ​ടു​ക​യും ചെ​യ്ത​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

​പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച വാ​ർ​ത്ത വി​ശ​ദ​മാ​യി ഇ​ന്ന​ലെ രാ​ഷ്‌​ട്ര​ദീ​പി​ക പ്ര​സി​ദ്ധീക​രി​ച്ചി​രു​ന്നു. വാ​ർ​ത്ത വ​ന്ന​തി​നു തൊ​ട്ടു പി​ന്നാ​ലെ ധ​ർ​മ​ടം സി ​ഐ അ​ബ്ദു​ൾ ക​രീം എ​സ്ഐ ര​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​യ്യാ​ലി​യി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽനി​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ ഇ​ള​യ​മ്മ​യു​ടെ ഭ​ർ​ത്താ​വി​നെ ക​തി​രൂ​ർ സി​ഐ സി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 25 നാ​ണ് ഷ​റാ​റ ഷ​റ​ഫു പ്ര​തി​യാ​യ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ക​തി​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യും ഭാ​ര്യ​യും ചേ​ർ​ന്നു പെ​ൺ​കു​ട്ടി​യെ ധ​ർ​മ​ട​ത്തെ വീ​ട്ടി​ൽനി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്നു.

ഇ​ള​യ​മ്മ​ക്ക് പ​ല്ല് വേ​ദ​ന​യാ​ണെ​ന്നും ഡോ​ക്ട​റെ കാ​ണി​ക്കാ​ൻ കൂ​ടെ വ​ര​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ് പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യെ സൂ​ത്ര​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ കു​യ്യാ​ലി​യി​ലെ ഷ​റ​ഫു​വിന്‍റെ വീ​ട്ടി​ൽ എ​ത്തി​ച്ചു പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

 

പ​തി​ന​ഞ്ചു​കാ​രി​യെ ഇ​ള​യ​മ്മ​യും ഭ​ർ​ത്താ​വും ചേ​ർ​ന്ന് സ​മ്പ​ന്ന​ന് കാ​ഴ്ചവ​ച്ചു; കുട്ടിയെ കിട്ടാൻ സ​മ്പ​ന്ന​ൻ വാ​ഗ്ദാ​നം ചെ​യ്ത​ത് വീ​ടും പ​ണ​വും;  ഇ​ള​യ​മ്മ​യു​ടെ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ; ഞെട്ടിക്കുന്ന സംഭവം തലശേരിയിൽ

Related posts

Leave a Comment