ഭര്‍ത്താവിനെയും മക്കളെയും വിട്ട് യുവതി കാമുകനൊപ്പം ഒളിച്ചോടി, കോട്ടയത്തുനിന്നും കണ്ടെത്തിയതോടെ സഹോദരനൊപ്പം പോയി, രണ്ടാംവരവില്‍ കാമുകനു കൊടുത്തത് എട്ടിന്റെ പണി, തലശേരിയില്‍ നടന്നത്

കണ്ണൂര്‍ തലശേരിയില്‍ നിന്നുള്ള ഒരു ഒളിച്ചോട്ട വാര്‍ത്തയാണ് ഇപ്പോള്‍ വൈറല്‍. സംഭവം മറ്റൊന്നുമല്ല, ഭര്‍ത്താവും നാലുമക്കളുമുള്ള യുവതിയുടെ കാമുകനൊപ്പമുള്ള ഒളിച്ചോടി. പതിവുപോലെ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പരാതിയില്‍ പോലീസ് അന്വേഷണവും തുടങ്ങി. ഒടുവില്‍ കണ്ടെത്തുകയും ചെയ്തു. പിന്നീടായിരുന്നു ട്വിസ്റ്റ്.

തലശേരിയിലെ ഭര്‍തൃമതിയും നാലുമക്കളുടെ അമ്മയുമായ യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിയുടെ സഹോദരന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കോട്ടയത്തുനിന്ന് ഇരുവരെയും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി സഹോദരനൊപ്പം പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. കോടതി അനുവദിക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു ട്വിസ്റ്റ്.

യുവതി കാമുകനെതിരെ പീഡന പരാതി പോലീസില്‍ നല്‍കുകയായിരുന്നു. 10 ലക്ഷം രൂപ കാമുകന്‍ കൈക്കലാക്കിയെന്നും പീഡിപ്പിച്ചുവെന്നുമായിരുന്നു പരാതി. പരാതിയില്‍ തലശ്ശേരി നഗരത്തിലെ ഒരു വസ്ത്ര വില്പനശാലയിലെ ജീവനക്കാരനായ യുവാവിനെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിലാണ് പോലീസ്.

Related posts