സ​ഹ​ജീ​വി​ക​ൾ​ക്ക് സാ​ന്ത്വ​ന​സ്പ​ർ​ശ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ..! ത​ല​വ​ടി ഗ​വൺമെന്‍റ് സ്കൂളിന് സമീപമുള്ള സ്നേ​ഹ​ഭ​വ​നിലെ അന്തേവാസികൾക്കൊപ്പം പുതുവർഷം ആഘോഷിച്ച് വിദ്യാർഥികളും അധ്യാപകരും

എ​ട​ത്വ: പു​തു​വ​ർ​ഷ​ത്തി​ൽ സ​ഹ​ജീ​വി​ക​ളോ​ടു​ള്ള സ്നേ​ഹം പ​ങ്കു​വ​ച്ച് ത​ല​വ​ടി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും.സ്കൂ​ളി​ലെ ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് സ്കൂ​ളി​ന്‍റെ സ​മീ​പ​ത്തു​ള്ള ആ​ന​പ്ര​ന്പാ​ൽ സ്നേ​ഹ​ഭ​വ​ൻ സ​ന്ദ​ർ​ശി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് സ​മാ​ഹ​രി​ച്ച 8000 ത്തോ​ളം രൂ​പ​യും വ​സ്ത്ര​ങ്ങ​ളും അ​ന്തേ​വാ​സി​ക​ൾ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു.തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.

അ​ന്തേ​വാ​സി​ക​ൾ​കൊ​പ്പം ഇ​രു​ന്ന് ഉ​ച്ച​ഭ​ക്ഷ​ണ​വും ക​ഴി​ച്ച ശേ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും മ​ട​ങ്ങി​യ​ത്. കു​ട്ട​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്ധു മ​ഹേ​ഷ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ എ. ​ബി. ലി​യ, ശ്രീ​ലേ​ഖ, കെ.​എ​സ്. ഓ​മ​ന, ര​തി​മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts