മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് തലയണമന്ത്രം.
1990 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രീനിവാസനൊപ്പം ഉര്‍വശി, ജയറാം, പാര്‍വതി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്.
സിനിമയിലെ ഉര്‍വശിയുടെ കഥാപാത്രമായ കാഞ്ചന ഇന്നും സിനിമാ കോളങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. അല്പം നെഗറ്റീവ് കഥാപാത്രത്തെയാണ് ഉര്‍വശി ചിത്രത്തില്‍ അവതരിപ്പിച്ചത്.
ഉര്‍വശിയെ ഈ സിനിമയില്‍ വില്ലത്തിയാക്കി ചിത്രീകരിക്കാത്തതിനെ കുറിച്ച് ശ്രീനിവാസന് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
വേണമെങ്കില്‍ കാഞ്ചനയെ ഒരു ദുഷ്ടകഥാപാത്രമാക്കി മാറ്റാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യുന്നത് കാഞ്ചനയോട് കാണിക്കുന്ന ക്രൂരതയായിപ്പോവുമെന്ന് തോന്നി. കാഞ്ചന പാവം സ്ത്രീയാണ്.
ഭര്‍ത്താവിനോടും കുഞ്ഞിനോടും സ്നേഹമുള്ളവളാണ്. അതിരു വിടുന്ന ഡാന്‍സ് മാസ്റ്ററുടെ മുഖത്ത് ആഞ്ഞടിക്കാന്‍ മടിയില്ലാത്ത മലയാളിപ്പെണ്ണ്.
വിവരമില്ലായ്മകൊണ്ട് കാട്ടിക്കൂട്ടുന്ന ചില പ്രവൃത്തികളാണ് അവളെ കുഴപ്പങ്ങളില്‍ ചാടിപ്പിക്കുന്നത്. ആ തെറ്റ് തിരുത്താന്‍ അവസരമുണ്ടാക്കിയാണ് സിനിമ അവസാനിക്കുന്നത്.
അവളിലെ നിഷ്കളങ്കത കൊണ്ടാണ് നമുക്കിപ്പോഴും കാഞ്ചനയെ ഇഷ്ടപ്പെടുന്നത്. അല്ലെങ്കില്‍ മലയാളസിനിമയില്‍ ഉണ്ടായിട്ടുള്ള നൂറുകണക്കിന് വില്ലത്തിമാരില്‍ ഒരാളായി കാഞ്ചന മാറിയേനെ.
തലയണമന്ത്രത്തിന്റെ തിരക്കഥാകൃത്തായ ഞാനാണ് കാഞ്ചന എന്ന കഥാപാത്രത്തെക്കുറിച്ച് സത്യന് അന്തിക്കാടിനോട് ആദ്യം പറഞ്ഞത്.
എന്നാല്‍ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോഴും തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. ഷൂട്ടിംഗ് തുടങ്ങാന്‍ ആറു ദിവസം മാത്രം ബാക്കി. പിന്നീട് എങ്ങനെയോ പറഞ്ഞ ഡേറ്റില്‍ ഷൂട്ടിംഗ് ആരംഭിച്ചു.
ഒരു വീടിന്റെ ഒരു വശത്ത് ഷൂട്ടിംഗ്. മറുവശത്തിരുന്ന് തിരക്കഥയെഴുത്ത്. ചുരുക്കിപ്പറഞ്ഞാല്‍ ഫുള്‍ടൈം ലൊക്കേഷന്‍ സ്ക്രിപ്റ്റാണ് തലയണമന്ത്രത്തിന്റേത്.
കാഞ്ചനയെന്ന കഥാപാത്രത്തിന് ഉര്‍വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവര്‍ഡ് കിട്ടി.ശ്രീവനി വാസൻ വ്യക്തമാക്കി.
-പിജി