നാടിനെ നടുക്കിയ വെളിപ്പെടുത്തല്‍! എട്ടു വര്‍ഷം മുന്‍പു ഗൃഹനാഥനെ കൊന്ന് കുഴിച്ചുമൂടിയ കെട്ടിടത്തിന്റെ ഉള്‍വശം പൊളിക്കാന്‍ തുടങ്ങി; കൊലപാതകം വെളിപ്പെടുത്തിയത് പ്രതിയുടെ പിതാവ്

tahalayolaparambu-kola-pratതലയോലപ്പറമ്പ്: എട്ടു വര്‍ഷം മുന്‍പു കാണാതായ ഗൃഹനാഥനെ കൊലപ്പെടുത്തി കെട്ടിടത്തിന്റെ ഉള്ളില്‍ കുഴിച്ചിട്ട സംഭവത്തില്‍ കെട്ടിടത്തിന്റെ ഉള്‍വശം പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു. ജാക്ക് ഹാമര്‍ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ താഴത്തെ നിലയുടെ തറ പൊളിക്കുന്നത്.  ഗൃഹനാഥന്റെ കൊലയ്ക്കുപിന്നില്‍ മാസങ്ങള്‍ക്കു മുമ്പ് കള്ളനോട്ടുകേസില്‍ പ്രതിയായ അനീഷും സുഹൃത്തുക്കളുമാണെന്ന് പോലീസ് പറഞ്ഞു. എട്ടുവര്‍ഷം മുമ്പ് കാണാതായ തലയോലപ്പറമ്പ് കാലായില്‍ മാത്യു(53)വിന്റെ തിരോധാനമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

2008 നവംമ്പര്‍ 25ന് വൈകുന്നേരം 4.30ന് മക്കളെ സ്കൂളില്‍നിന്നും വീട്ടില്‍ കൊണ്ടുവന്നാക്കിയശേഷം സ്വന്തം കാറുമായി പുറത്തേയ്ക്കിറങ്ങിയ ഇദ്ദേഹം പിന്നീട് മടങ്ങിയെത്തിയിട്ടില്ല. ഏറെ വൈകിയും കാണാതെ വന്നതോടെ നാട്ടുകാരും ബന്ധുക്കളും പോലീസും നടത്തിയ തെരച്ചിലില്‍ പള്ളികവലയ്ക്കുസമീപം ഉപേഷിക്കപ്പെട്ടനിലയില്‍ കാര്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും മാത്യുവിനെ കണ്ടെത്താനായില്ല. സാമ്പത്തിക ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നതിനാല്‍ ഇദ്ദേഹം ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു എന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്നത്. പിതാവ് മടങ്ങിവരുമെന്ന പ്രതീക്ഷയോടെ കഴിയുകയായിരുന്നു ഭാര്യ എല്‍സിയും മക്കളായ നൈസി,ലൈജി,ചിന്നു എന്നിവരടങ്ങിയ നിര്‍ധനകുടുംമ്പം.

കഴിഞ്ഞ നാലിന് മാത്യുവിന്റെ മൂത്തമകള്‍ നൈസിയെ കാണാനായി പിതാവിന്റെ സുഹൃത്തും കള്ളനോട്ടുകേസില്‍ പ്രതിയുമായിരുന്ന അനീഷിന്റെ പിതാവ് ഇവരുടെ വീട്ടിലെത്തി മാത്യുവിന്റെ തിരോധാനം കൊലപാതകമാണെന്ന് ഇയാള്‍ വെളിപ്പെടുത്തി.
tahalayolaparambu-3
സമീപകാലത്ത് തലയോലപ്പറമ്പില്‍ കള്ളനോട്ടുകേസില്‍ പിടിയിലായി ജയിലില്‍ കഴിയുന്ന അനീഷിനും ഇയാളുടെ പഴയകാലത്തെ ചിലസുഹൃത്തുക്കള്‍ക്കും ബന്ധമുള്ളതായും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നൈസി തലയോലപ്പറമ്പ് പോലീസില്‍ വീണ്ടും പരാതിനല്‍കി. തുടര്‍ന്ന് പ്രതിയെന്നുസംശയിക്കുന്ന അനീഷിനെ പോലീസ് കസ്റ്റഡിയില്‍വാങ്ങി ചോദ്യംചെയ്തപ്പോഴാണ് കൊലപാതക വിവരം  പുറത്തുവന്നത്.

അനീഷ് പള്ളിക്കവലയ്ക്കുസമീപം സ്റ്റിക്കര്‍വര്‍ക്ക് നടത്തിയിരുന്ന സ്ഥാപനത്തിലേക്ക് മാത്യുവിനെ വിളിച്ചുവരുത്തി  കയ്യില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തി കടയുടെ പിന്നില്‍ കുഴിച്ചുമൂടിതായാണ് അനീഷ് പോലീസിനു നല്‍കിയ മൊഴി. വൈക്കം തഹസില്‍ദാരും വന്‍പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക ഇടപാടുകള്‍

തലയോലപ്പറമ്പ്: സാമ്പത്തിക ഇടപാടുകളാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്. കൊല്ലപ്പെട്ട മാത്യുവും പ്രതിയായ അനീഷും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് പറഞ്ഞു. കൊലപാതകത്തില്‍ അനീഷിന്റെ സുഹൃത്തുക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തിലാണ് പോലീസ്. മാത്യുവിന്റെ മൃതദേഹം കുഴിച്ചിട്ടുവെന്ന് പ്രതിയായ അനീഷ് പറഞ്ഞ കെട്ടിടത്തില്‍ മുമ്പ് സ്റ്റിക്കര്‍ വര്‍ക്ക് കടനടത്തിയിരുന്നത് പ്രതി തന്നെയായിരുന്നു. തുടര്‍ന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് കെട്ടിടം പുതുക്കി പണിതത്. അതിനു ശേഷമാണ് അനീഷ് കള്ളനോട്ട് കേസില്‍ പോലീസ് പിടിയിലാകുന്നത്.

കൊലപാതകം വെളിപ്പെടുത്തിയത് പ്രതിയുടെ പിതാവ്

തലയോലപറമ്പ്: ഗൃഹനാഥന്റെ കൊലപാതകം വെളിപ്പെടുത്തിയത് പ്രതിയുടെ പിതാവ്. പ്രതിയായ അനീഷ് ഗൃഹനാഥനായ മാത്യുവിനെ കൊലപ്പെടുത്തിയ വിവരം മാത്യുവിന്റെ മകള്‍ നൈസിയോട് അനീഷിന്റെ പിതാവ് വാസുവാണ് ഫോണ്‍ വഴി കൊലപാതക വിവരം വെളിപ്പെടുത്തിയത്.

നൈസി ഫോണ്‍ കോള്‍ റിക്കാര്‍ഡ് ചെയ്തു.  തുടര്‍ന്ന് തലയോലപറമ്പില്‍ ഫോണ്‍ കോളിന്റെ റിക്കാര്‍ഡിംഗ് സഹിതം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു കള്ളനോട്ട് കേസില്‍ ജയലില്‍ കഴിയുന്ന അനീഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്.

Related posts