തലയോലപ്പറന്പ്: സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടയിൽ മുങ്ങിത്താണ യുവാവിനെ കാണാതായി. ഇടുക്കി സേനാപതി അനീഷ് ഭവനിൽ ഗണേഷിന്റെ മകൻ അനന്തു (19) വിനെയാണ് കാണാതായത്.
ഇന്നു രാവിലെ ഏഴിനു തലയോലപ്പറന്പ് വെട്ടിക്കാട്ടുമുക്ക് പാലത്തിനു സമീപം മൂവാറ്റുപുഴയാറിൽ തൈക്കാവ് കടവിൽ പത്തോളം സുഹൃത്തുക്കളുമായി കുളിക്കുന്നതിനിടയിലാണ് യുവാവിനെ കാണാതായത്.
കറി പൗഡറിന്റെ വിതരണക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അനന്തു. തലയോലപ്പറന്പ് പോലീസും വൈക്കം, കടുത്തുരുത്തി ഫയർഫോഴ്സും പുഴയിൽ തെരച്ചിൽ നടത്തിവരുന്നു.