പെ​രുമ്പാവൂ​രി​ൽ ഓ​ട​യി​ൽനിന്നും ത​ല​യോ​ട്ടി കണ്ടെത്തി; മ​നു​ഷ്യ​ന്‍റെ ത​ന്നെ​യാ​ണെ​ങ്കി​ൽ കേ​സെ​ടു​ത്ത് ആ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​മെ​ന്ന് പോലീസ്

പെ​രു​ന്പാ​വൂ​ർ: പെ​രു​ന്പാ​വൂ​രി​ൽ ഓ​ട​യി​ൽ​നി​ന്നും ത​ല​യോ​ട്ടി ക​ണ്ടെ​ത്തി. ഇ​ന്നു പു​ല​ർ​ച്ചെ 6.30 ഓ​ടെ പി.​പി. റോ​ഡി​ൽ ഓ​ൾ​ഡ് ബി​വ​റേ​ജ് ഒൗ​ട്ട്‌​ലെ​റ്റി​നു സ​മീ​പ​ത്തെ ഓ​ട​യി​ൽ നി​ന്നാ​ണ് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്തെ വ്യാ​പാ​രി ഓ​ട​ക​ളു​ടെ മു​ന്നി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​വാ​ൻ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​വേ​യാ​ണ് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി ത​ല​യോ​ട്ടി പെ​രു​ന്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പോ​ലീ​സ് സ​ർ​ജ​ൻ എ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷം ത​ല​യോ​ട്ടി മ​നു​ഷ്യ​ന്‍റെ ത​ന്നെ​യാ​ണെ​ങ്കി​ൽ കേ​സെ​ടു​ത്ത് ആ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​മെ​ന്ന് പെ​രു​ന്പാ​വൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ആ​ലു​വ​യി​ൽ നി​ന്നും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും.

Related posts