പെരുമ്പാവൂരിലെ ഓടയിൽ നിന്നും കണ്ടെത്തിയത് മനുഷ്യ തലയോട്ടി തന്നെ ;  പോലീസ് സർജൻ ഇന്ന് പരിശോധന നടത്തും

പെ​രു​മ്പാ​വൂ​ർ: ന​ഗ​ര​മ​ധ്യ​ത്തി​ൽ നി​ന്നും മ​നു​ഷ്യ​ന്‍റെ ത​ല​യോട്ടി കണ്ടെത്തിയ സംഭവത്തിൽ ഇ​ന്ന് പോ​ലീ​സ് സ​ർ​ജ​ൻ എ​ത്തി പ​രി​ശോ​ധന നടത്തും. പെ​രു​ന്പാ​വൂ​ർ പി​പി റോ​ഡി​ൽ പ​ഴ​യ ബി​വ​റേ​ജി​നു സ​മീ​പ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് ത​ല​യോ​ട്ടി ക​ണ്ട​ത്.

കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ഴ​വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്ന​തി​നാ​യി സ​മീ​പ​ത്തെ വ്യാ​പാ​രി ഓ​ട​യി​ൽ​നി​ന്നു മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ​ത​ല​യോ​ട്ടി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ മ​നു​ഷ്യ​ന്‍റെ ത​ല​യോ​ടാ​ണെ​ന്ന് വ്യ​ക്ത​മാ​യി. മു​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത​ല​യോ​ട് ഇ​ന്ന് പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. മ​റ്റ് എ​വി​ടെ നി​ന്നെ​ങ്കി​ലും ഒ​ഴു​കി വ​ന്ന​താ​ണോ ത​ല​യോ​ട് എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്

Related posts