കാബൂൾ: ഇറുകിയ വസ്ത്രം ധരിച്ചുവെന്ന കാരണത്താല്‍ താലീബാന് ഭീകരര്‍ യുവതിയെ കൊലപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബാല്‍ഖ് പ്രവശ്യ സ്വദേശിനി നസാനിന്(21)ആണ് കൊല്ലപ്പെട്ടത്. ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ പുരുഷന്മാര് കൂടെയില്ലാതിരുന്നതും കൊലപാതകത്തിന് കാരണമായെന്നും റിപ്പോര്‍ട്ടുണ്ട്.
താലിബാന്റെ നിയന്ത്രണത്തിലുള്ള സമര്‍ഖന്ദ് ഗ്രാമത്തില്‍ വച്ചാണ് യുവതി കൊല്ലപ്പെട്ടത്. മസാര്‍-ഇ-ഷെരീഫിലേക്ക് പോകാന്‍ വാഹനത്തില്‍ കയറാന്‍ തുടങ്ങുന്നതിനിടെയാണ് ഇവര്‍ക്ക് വെടിയേറ്റത്.
സംഭവ സമയം നസാനിന് ബുര്‍ഖ ധരിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. അതേസമയം, കൊലപാതകത്തിന്റെ ഉത്തരവാദിത്വം താലീബാൻ ഏറ്റെടുത്തിട്ടില്ല.