മൂത്തമകന്‍ കാണ്‍കെ രണ്ടു ഗാര്‍ഡുകള്‍ ചേര്‍ന്ന് ക്രൂരമായി മാനഭംഗം ചെയ്തു! ഭര്‍ത്താവിനെ വെളിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു; താലിബാന്റെ ക്രൂരതകളെക്കുറിച്ച് രക്ഷപെട്ടെത്തിയ യുവതി വെളിപ്പെടുത്തുന്നു

വിവിധ തീവ്രവാദ സംഘങ്ങളുടെയും പിടികളില്‍ നിന്ന് രക്ഷപെട്ട് ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നിട്ടുള്ളവര്‍ ധാരാളമുണ്ട്. അവരെല്ലാം തങ്ങള്‍ അവിടെ അനുഭവിച്ച നരകതുല്യമായ യാതനകളെക്കുറിച്ച് മനസുതുറക്കുകയും ചെയ്തിട്ടുണ്ട്. അത്തരം ചില അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന അമേരിക്കക്കാരിയായ കെയ്റ്റ്ലാന്‍ കോളിമാന്‍ ബോയ്‌ലം താന്‍ താലിബാന്റെ പിടിയിലായിരുന്നപ്പോള്‍ അനുഭവിച്ച യാതനകളെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. താലിബാന്റെ തടങ്കലില്‍ ഭര്‍ത്താവിനും മൂന്നു മക്കള്‍ക്കുമൊപ്പം കഴിച്ചുകൂട്ടേണ്ടി വന്ന കെയ്റ്റ്ലാന്‍ അടുത്തകാലത്താണ് രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ അവള്‍ പങ്കുവച്ചത് ഭൂമിയിലെ നരകത്തില്‍ ചെലവഴിച്ച ഇരുണ്ട കാലത്തെക്കുറിച്ചായിരുന്നു. തടങ്കലില്‍ വച്ച് മൂന്നുതവണ ബോയ്ലെ പ്രസവിച്ചു. മൂന്നിനും സഹായിയായി ഉണ്ടായിരുന്നത് ഭര്‍ത്താവ് മാത്രം. ഡോക്ടറെ അവര്‍ അനുവദിച്ചിരുന്നില്ല. അതിനിടയില്‍ ഒരു കുഞ്ഞിനെ അവള്‍ക്ക് ഉദരത്തില്‍ വച്ച് തന്നെ നഷ്ടമാകുകയും ചെയ്തു. മതിയായ ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ അവിടെ കിട്ടിയിരുന്നില്ല. അങ്ങനെയാണ് കുഞ്ഞ് ഉദരത്തില്‍ വച്ചുതന്നെ മരിക്കാന്‍ കാരണമായത്. ഇക്കാര്യം താലിബാന്‍ വിസിറ്റേഴ്സിനെ സ്ലിപ്പിംങ് നോട്സ് വഴി അറിയിക്കാന്‍ ഈ ദമ്പതികള്‍ ശ്രമിച്ചു. പക്ഷേ അതിന്റെ തിക്തഫലം വളരെ ക്രൂരമായിരുന്നു. മൂത്തമകന്‍ കാണ്‍കെ രണ്ട് ഗാര്‍ഡുകള്‍ ബോയ്ലെയെ ശിക്ഷയെന്ന നിലയില്‍ ക്രൂരമായി മാനഭംഗം ചെയ്തു. ഭര്‍ത്താവിനെ ബലാത്ക്കാരമായി സെല്ലിന് വെളിയിലേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു.

തടയാന്‍ ശ്രമിച്ച എന്നെ അവര്‍ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. കണ്ണീരോര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് ബോയ്ലെ പറഞ്ഞു. അതിനു ശേഷമായിരുന്നു മാനഭംഗം. എന്റെ വസ്ത്രങ്ങള്‍ പോലും അവര്‍ തിരികെ തന്നില്ല. ബോയ്ലെ പറഞ്ഞു. ജിഹാദി ഓപ്പറേഷനുകളില്‍ പങ്കെടുക്കാത്തതിന്റെ പേരിലും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് പലപ്പോഴും വിധേയമാകേണ്ടിവന്നു. തങ്ങള്‍ക്ക് ലഭിക്കുന്ന പീഡനങ്ങള്‍ കുട്ടികളില്‍ നിന്ന് മറച്ചുവയ്ക്കാനും അവരെ അറിയിക്കാതിരിക്കാനും ഈ മാതാപിതാക്കള്‍ നന്നേ ബുദ്ധിമുട്ടി. ഇതിനിടയിലും മക്കളെ പഠിപ്പിക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മക്കളുടെ ഭയം അകറ്റാന്‍ കളികളും വിനോദങ്ങളും ആ മാതാപിതാക്കള്‍ തടങ്കലിലും പകര്‍ന്നു നല്‍കിക്കൊണ്ടിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് 2012 ലെ വേനല്‍ക്കാലത്താണ് ഈ ദമ്പതികളെ തട്ടിക്കൊണ്ടുപോയത്. ഇക്കാലത്തിനിടയില്‍ പലതവണ പല കേന്ദ്രങ്ങളില്‍ മാറ്റിപാര്‍പ്പിച്ചുകൊണ്ടുമിരുന്നു.

 

Related posts