തളിക്കുളം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. തളിക്കുളം ഇത്തിക്കാട്ട് വീട്ടിൽ ഉണ്ണിമോൻ (49), തന്പാൻകടവ് സ്വദേശി കുട്ടൻപാറൻ വീട്ടിൽ സുബ്രഹ്മണ്യൻ (60) എന്നിവരാണ് അറസ്റ്റിലായത്.
വാടാനപ്പള്ളി എസ്എച്ച്ഒ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
പോക്സോ നിയമപ്രകാരമാണ് പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്. തന്റെ അധ്യാപികയോടു കുട്ടി പീഡന വിവരം പറഞ്ഞിരുന്നു. തുടർന്ന് അധ്യാപിക വീട്ടുകാരെയും പിന്നീടു പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പോലീസ് ശക്തമായ നിരീക്ഷണം നടത്തിവരുന്നതിനിടെ തളിക്കുളം പത്താംകല്ലിൽ നിന്നു പ്രതികളെ പിടികൂടുകയായിരുന്നു.
കേസിൽ ഒന്നാംപ്രതിയായ ഉണ്ണിമോൻ മറ്റൊരു കുട്ടിയെയും പീഡിപ്പിച്ചതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
എഎസ്ഐമാരായ ഷാബു, അരുണ്‍കുമാർ, സീനിയർ സിപിഒമാരായ രാജേഷ്,ഷോണി,സുനീഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.പ്രതികളെ ചാവക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.