തളിപ്പറമ്പ്: ബസ് കാത്ത് നില്ക്കാന് തയാറുള്ളവര്‍ മാത്രം തളിപ്പറമ്പിലേക്ക് വന്നാല്‍ മതിയെന്ന് നഗരസഭ. കാത്തിരിപ്പ് കേന്ദ്രം എന്നാണ് പേര്. കാത്തിരിക്കണമെങ്കിൽ വീട്ടില്‍ നിന്ന് കസേര കൊണ്ടുവരേണ്ടിവരും. തളിപ്പറമ്പിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആകെയുള്ളത് കണ്ട് കസേരകള്‍ മാത്രമാണ്. അതുതന്നെ പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്.
തളിപ്പറമ്പ് ബസ് സ്റ്റാൻഡ് കോംപ്ലക്സിനു മുന്‍വശത്തെ ദേശീയപാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തുന്ന യാത്രക്കാരാണ് ഈ ദുര്‍വിധി കൂടുതലായി അനുഭവിക്കുന്നത്. നേരത്തെ നിരവധി ഇരുമ്പ് കസേരകള്‍ ഇവിടെ സ്ഥാപിച്ചിരുന്നുവെങ്കിലും എല്ലാംതന്നെ സമൂഹവിരുദ്ധര്‍ തകര്‍ത്തെറിഞ്ഞു.
നിലവില്‍ നല്ല കസേരകള്‍ ഒന്ന് പോലും ബാക്കിയില്ലാത്ത അവസ്ഥയാണ് കണ്ണൂര്‍ ഭാഗത്തേക്കടക്കം പോകേണ്ട നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി ഇവിടെയെത്തുന്നത്.
ബസ് എത്താന്‍ വൈകുമ്പോഴാണ്് ദുരിതം കൂടുതല്‍ രൂക്ഷമാവുന്നത്. ഇത്തരം അവസരങ്ങളില്‍ മണിക്കൂറുകളോളം നിന്നുകൊണ്ട് ബസിനെ അവസ്ഥയും ഉണ്ടാകാറുണ്ട് വയോധികരും കൈക്കുഞ്ഞുമായെത്തുന്ന അമ്മമാരും ഗര്‍ഭിണികളും അംഗവൈകല്യമുള്ളവരും ഇത്തരത്തില്‍ നില്ക്കേണ്ടിവരുന്നത് വേദനാജനകമാണ്.
പലപ്പോഴും പേപ്പര്‍വിരിച്ച് നിലത്തിരിക്കേണ്ടി വരികയാണ്. നിരവധി സന്നദ്ധ സംഘടകളുള്ള തളിപ്പറമ്പില്‍ ഒരുദിവസം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണിതെങ്കിലും ആരും ഒന്നും ചെയ്യാന്‍ തയാറാകുന്നില്ല.