തളിപ്പറമ്പ്: യുവതിയെ മര്‍ദ്ദിക്കുകയും പട്ടിണിക്കിട്ട് പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ മൂന്നുപേര്‍ക്കെതിരേ കുടിയാന്മല പോലീസ് കേസെടുത്തു. ഭര്‍തൃപിതാവ് ചെമ്പേരി എടമനയിലെ തോമസ്, ഭാര്യ മേരി, മകന് സജിത്ത് എന്നിവര്‍ക്കെതിരേയാണ് ഗാര്‍ഹിക പീഡന നിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്.
2006 ല്‍ 10 ലക്ഷം രൂപയും 40 പവന് സ്വര്‍ണവും സ്ത്രീധനമായി നല്‍കിയാണ് കോഴിക്കോട് കൂടരഞ്ഞി സ്വദേശിനിയായ യുവതിയെ സുജിത്തിന് വിവാഹം കഴിച്ചുകൊടുത്തത്. രണ്ടു മക്കളുണ്ടായിട്ടും നിരന്തര പീഢനം തുടരുകയായിരുന്നുവെന്നായിരുന്നു പരാതി. നേരത്തെ യുവതി ഭര്‍ത്താവിനും ഭര്‍തൃപിതാവിനും മാതാവിനുമെതിരേ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ 24 ന് വീട്ടില്‍വച്ച് മൂന്നുപേരും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനിലയിലായ യുവതി കുടിയാന്മല പോലീസിന്റെ സഹായം തേടിയിരുന്നു. പോലീസാണ് ഇവരെ കുടിയാന്മല പിഎച്ച്സിയിലും പിന്നീട് നില ഗുരുതരമായതിനാൽ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലുമെത്തിച്ചത്.