തെന്നിന്ത്യന്‍ താര സുന്ദരി തമന്നയെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല. നിഷ്‌കളങ്കത നിറഞ്ഞുനില്‍ക്കുന്ന അവരുടെ മുഖം തന്നെയാണ് ഏവരെയും ആകര്‍ഷിക്കുന്നതെന്നതില്‍ സംശയമില്ല. ഗ്ലാമര്‍ വേഷങ്ങളും നാടന്‍ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന വ്യക്തി കൂടിയാണ് തമന്ന എന്നത് അവരെ മറ്റ് അഭിനേത്രികളില്‍ നിന്ന് വ്യത്യസ്തയാക്കുകയും ചെയ്യുന്നു. ബാഹുബലി പോലുള്ള സിനിമകളിലെ തമന്നയുടെ സാന്നിധ്യവും അഭിനയ മികവും തമന്നയുടെ ജിനപ്രീതിയ്ക്ക് തെൡവാണ്. ബാഹുബലിയുടെ ആദ്യഭാഗത്തില്‍ തമന്ന തിളങ്ങി നിന്നിരുന്നെങ്കിലും രണ്ടാം ഭാഗത്തില്‍ തമന്നയുടെ സാന്നിധ്യം കാത്തിരുന്ന ആരാധകര്‍ക്ക് തികഞ്ഞ നിരാശയായിരുന്നു ഫലം.
കാരണം ഒന്നോ രണ്ടോ സീനുകളില്‍ മാത്രമാണ് തമന്നയ്ക്ക് തല കാണിക്കാന്‍ സാധിച്ചത്. ആരാധകരുടെ എണ്ണത്തോടൊപ്പം തന്നെ തമന്നയ്ക്ക് വിമര്‍ശകരുമുണ്ട്. തമന്ന ഗ്ലാമര്‍ വേഷങ്ങള്‍ക്ക് നല്‍കുന്ന അമിത പ്രാധാന്യവും അവരുടെ വസ്ത്രധാരണ രീതിയുമാണ് ആരാധകരെ വെറുപ്പിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഇത്തരം വിമര്‍ശനങ്ങളെ തള്ളി, സത്യാവസ്ഥ വെളിപ്പെടുത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തമന്നയിപ്പോള്‍. സിനിമയില്‍ ഡ്രസ്സിന്റെ അളവ് കുറയ്ക്കുന്നത് തമന്നയുടെ ഇഷ്ടപ്രകാരമല്ല, മറിച്ച് സിനിമയിലെ കഥാപാത്രത്തിനനുയോജ്യമായ രീതിയിലാണ് ഗ്ലാമറസ് ആകുന്നതെന്നാണ് തമന്ന ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. അതേസമയം സിനിമയ്ക്കു പുറത്ത് വളരെ മാന്യമായ വേഷത്തില്‍ മാത്രമേ തമന്നയെ കാണാന്‍ സാധിക്കൂ, എന്ന് തമന്ന ഉറപ്പ് നല്‍കുന്നുണ്ട്.
മരിക്കുന്നത് വരെ അഭിനയിക്കണമെന്ന മോഹം തനിക്കില്ലെന്നും എന്നാല്‍ ദൈവം തന്ന സൗന്ദര്യം പോകുന്നതുവരെ ഗ്ളാമറസ് വേഷങ്ങള്‍ ചെയ്യുമെന്നും തമന്ന വ്യക്തമാക്കുകയും ചെയ്യുന്നു. ഇതാണ് തമന്ന എന്ന നടിയുടെ ആഗ്രഹവും പ്രാര്‍ത്ഥനയും. തനിക്ക് പ്രാധാന്യമുള്ള സിനിമകളില്‍ മാത്രമേ അഭിനയിക്കൂ എന്നത് താരത്തിന് നിര്‍ബന്ധമുള്ള കാര്യമാണ്. സംവിധായകരേതുമായിക്കോട്ടെ, തന്റെ കഥാപാത്രങ്ങള്‍ സിനിമയിലുടനീളം ഉണ്ടാകണമെന്നത് താരത്തിന്റെ ആഗ്രഹമായതുകൊണ്ട് തന്നെ മിക്ക സംവിധായകരും തമന്നയ്ക്ക് അവരുടെ ഇഷ്ടപ്രകാരം മുഖ്യവേഷങ്ങള്‍ നല്‍കുന്നു. കൂടാതെ സിനിമയില്‍ മുഖ്യവേഷങ്ങള്‍ നല്‍കിയാല്‍ പ്രതിഫലത്തില്‍ ഇളവു തരാമെന്നും താരം വ്യക്തമാക്കുന്നു.